
ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന ഏഷ്യൻ പാക്കിങ് മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റാൾ വ്യവസായ മന്ത്രി ഇ. പി ജയരാജൻ ,വനം ,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:കെ .രാജു എന്നിവർ സന്ദർശിച്ചു. കമ്പനിയുടെ സൗത്ത് ഇന്ത്യ മാർക്കറ്റിംഗ് മാനേജർ ( അറേബ്യൻ രാജ്യങ്ങൾ ഉൾപ്പെടെ) ആയ ശ്രീ സണ്ണി ജോസഫ് മന്ത്രിമാർക്ക് ഓരോ പാക്കിങ് മെഷീന്റെയും പ്രവർത്തനം വിശദമാക്കി കൊടുത്തു. ഏഷ്യൻ പാക്കിങ് മെഷീനറി കമ്പനിയുടെ വൈവിധ്യമാർന്ന , കൃത്യതയാർന്ന പാക്കിങ് ഉപകരണങ്ങൾ കണ്ട് അവർ അദ്ദേഹത്തെ അനുമോദിക്കുകയും, അഭിനന്ദിക്കുകയും ചെയ്‌തു. അതോടൊപ്പം ബിസിനസ്സ് രംഗത്ത് വേണ്ട എല്ലാ സഹായവും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു.


Share your comments