1. News

കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളുടെ മന്ത്രാലയം 2 ലക്ഷം എംഎസ്എംഇകളെ സഹായിക്കാന് 20,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

കോവിഡ്-19 ലോക്ഡൗണ് മൂലം ദുരിതത്തിലായ എംഎസ്എംഇ മേഖലയെ സഹായിക്കുന്നതിനായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം (എംഎസ്എംഇ) മറ്റൊരു ഫണ്ടിംഗ് പദ്ധതി ആരംഭിച്ചു.2 ലക്ഷം എംഎസ്എംഇകള്ക്കായി 20,000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. പ്രവര്ത്തനം തുടരുന്ന എംഎസ്എംഇകള്ക്കുളള സബ് ഡബ്റ്റ് സൗകര്യമായാണ് തുക അനുവദിക്കുക.

Ajith Kumar V R
MSME

കോവിഡ്-19 ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ എംഎസ്എംഇ മേഖലയെ സഹായിക്കുന്നതിനായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം (എംഎസ്എംഇ) മറ്റൊരു ഫണ്ടിംഗ് പദ്ധതി ആരംഭിച്ചു.2 ലക്ഷം എംഎസ്എംഇകള്‍ക്കായി 20,000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. പ്രവര്‍ത്തനം തുടരുന്ന എംഎസ്എംഇകള്‍ക്കുളള സബ് ഡബ്റ്റ് സൗകര്യമായാണ് തുക അനുവദിക്കുക.എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി ഇന്നാണ് (24.06.2020)സബ് ഓര്‍ഡിനേറ്റ് ഡെബിറ്റിനായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം (സിജിഎസ്എസ്ഡി) പ്രഖ്യാപിച്ചത്.

സ്‌കീം അനുസരിച്ച്, സ്ട്രെസ്ഡ് എംഎസ്എംഇകളില്‍ ഇക്വിറ്റിയായി കൂടുതല്‍ നിക്ഷേപം നടത്താന്‍ ബാങ്കുകളില്‍ നിന്ന് കടം വാങ്ങാന്‍ കഴിയുന്ന പ്രമോട്ടര്‍മാര്‍ക്കായി ഈ തുക വിനിയോഗിക്കും.സമ്മര്‍ദ്ദത്തിലായ എംഎസ്എംഇകള്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളി കടം അല്ലെങ്കില്‍ ഇക്വിറ്റി രൂപത്തില്‍ മൂലധനം നേടുകയെന്നതാണ്. അതിനാല്‍, ആത്മനിഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി, 2020 മെയ് 13 ന്, ധനകാര്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചത്. സിസിഇഎയുടെ അംഗീകാരവും ധനമന്ത്രാലയം, എസ്ഐഡിബി, ആര്‍ബിഐ എന്നിവരുമായുള്ള കൂടിയാലോചനയും കഴിഞ്ഞതിനെ തുടര്‍ന്നാണ് പദ്ധതി പ്രഖ്യാപനം നടന്നത്. നാഗപ്പൂരിലാണ് ഗഡ്കരി പദ്ധതി പ്രഖ്യാപനം നടത്തിയത്.

പദ്ധതിയുടെ പ്രത്യേകതകള്‍

പ്രവര്‍ത്തന സമ്മര്‍ദ്ദം നേരിടുന്ന എംഎസ്എംഇകളുടെ പ്രൊമോട്ടര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. എംഎസ്എംഇകളുടെ പ്രൊമോട്ടര്‍മാര്‍ക്ക് അവരുടെ ഓഹരിയുടെ 15% (ഇക്വിറ്റി പ്ലസ് ഡെറ്റ്) ന് തുല്യമായ ക്രെഡിറ്റ് നല്‍കും അല്ലെങ്കില്‍ 75 ലക്ഷം രൂപ ഇതിലേതാണോ കുറവ് അത് നല്‍കും. പ്രൊമോട്ടര്‍ ഈ തുകയെ എംഎസ്എംഇ യൂണിറ്റില്‍ ഇക്വിറ്റിയായി ഉള്‍പ്പെടുത്തുകയും അതുവഴി ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുകയും ഡെബ്റ്റ്-ഇക്വിറ്റി അനുപാതം നിലനിര്‍ത്തുകയും ചെയ്യും; ഈ സബ് ഡെബിറ്റിനായി 90% ഗ്യാരണ്ടി കവറേജ് സ്‌കീമിന് കീഴില്‍ നല്‍കും, 10% ബന്ധപ്പെട്ട പ്രമോട്ടര്‍മാരില്‍ നിന്നായിരിക്കും; പ്രിന്‍സിപ്പല്‍ തുക അടവിന് 7 വര്‍ഷത്തേക്ക് മൊറട്ടോറിയം ഉണ്ടാകും, തിരിച്ചടവിനുള്ള പരമാവധി കാലാവധി 10 വര്‍ഷമായിരിക്കും.

ഈ പദ്ധതി ഏകദേശം 2 ലക്ഷത്തോളം എംഎസ്എംഇകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനവും ജോലിയും സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എംഎസ്എംഇകളുടെ പ്രൊമോട്ടര്‍മാര്‍ക്ക് ഏതെങ്കിലും സ്‌കീമിന് കീഴില്‍ ആനുകൂല്യങ്ങള്‍ നേടുന്നതിന് ഏതെങ്കിലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളെ സമീപിക്കാം. എംഎസ്ഇകള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് (സിജിടിഎംഎസ്ഇ) വഴി പദ്ധതി നടപ്പിലാക്കും. ഇതിനാവശ്യമായ ഗൈഡ്‌ലൈന്‍സും മന്ത്രാലയം ഇറക്കി.

Nitin Gadkari

Ministry of Micro, Small and Medium Enterprises (MSMEs) launches another funding scheme to help the distressed MSME sector

The Scheme will provide Rs. 20,000 crore of guarantee cover to two lakh MSMEs.

This is a sub-debt facility to the promoters of those operational MSMEs which are distressed or NPA

Minister of MSME, Nitin Gadkari today launched the Credit Guarantee Scheme for Sub-ordinate Debt (CGSSD) which is also called 'Distressed Assets Fund-Sub-ordinate Debt for MSMEs'.

As per the Scheme, the guarantee cover worth Rs. 20,000 crores will be provided to the promoters who can take debt from the banks to further invest in their stressed MSMEs as equity.

It was being felt that the biggest challenge for stressed MSMEs was in getting capital either in the form of debt or equity. Therefore, as part of Atmanirbhar Bharat package, on 13th May, 2020, Finance Minister had announced this scheme of sub-ordinate Debt to the promoters of operational but stressed MSMEs. After completion of necessary formalities including approval of CCEA and consultation with Finance Ministry, SIDBI and RBI among others, the scheme was formally launched today by Shri Gadakari from Nagpur.

The highlights of the scheme

This Scheme seeks to extend support to the promoter(s) of the operational MSMEs which are stressed and have become NPA as on 30th April, 2020;

Promoter(s) of the MSMEs will be given credit equal to 15% of their stake (equity plus debt) or Rs. 75 lakh whichever is lower;

Promoter(s) in turn will infuse this amount in the MSME unit as equity and thereby enhance the liquidity and maintain debt-equity ratio;

90% guarantee coverage for this sub-debt will be given under the Scheme and 10% would come from the concerned promoters;

There will be a moratorium of 7 years on payment of principal whereas maximum tenor for repayment will be 10 years.

It is expected that this scheme would provide much required support to around 2 lakh MSMEs and will help in reviving the economic activity in and through this sector. It will also help in protecting the livelihoods and jobs of millions of people who depend on them. Promoter(s) of MSMEs meeting the eligibility criteria may approach any scheduled commercial banks to avail benefit under the scheme. The scheme will be operationalised through Credit Guarantee Fund Trust for MSEs (CGTMSE). Necessary guidelines have been issued today and made public in this regard.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴികളും രോഗങ്ങളും നാടൻ പ്രതിവിധികളും

English Summary: Ministry of Micro, Small and Medium Enterprises (MSMEs) launches another funding scheme to help the distressed MSME sector

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds