<
  1. News

വനിതാ ശിശു വികസന മന്ത്രാലയം 2023 ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനായുള്ള നാമ നിർദ്ദേശങ്ങൾ ക്ഷണിച്ചു

ദേശീയ തലത്തിൽ അംഗീകാരം അർഹിക്കുന്ന പ്രതിഭകൾക്കുള്ള കേന്ദ്ര വനിതാ ശിശു - വികസന മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി ബാല പുരസ്കാരം (PMRBP) വർഷം തോറും നൽകിവരുന്നു. ധീരത, കായികം, സാമൂഹിക സേവനം, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, കല-സംസ്കാരം, നൂതനാശയം എന്നീ മേഖലകളിൽ അസാധാരണ കഴിവ് തെളിയിച്ച കുട്ടികൾക്ക് അർഹമായ അംഗീകാരം നൽകുന്നതിനാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

Meera Sandeep
വനിതാ ശിശു വികസന മന്ത്രാലയം 2023 ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനായുള്ള നാമ നിർദ്ദേശങ്ങൾ ക്ഷണിച്ചു
വനിതാ ശിശു വികസന മന്ത്രാലയം 2023 ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനായുള്ള നാമ നിർദ്ദേശങ്ങൾ ക്ഷണിച്ചു

തിരുവനന്തപുരം: ദേശീയ തലത്തിൽ അംഗീകാരം അർഹിക്കുന്ന പ്രതിഭകൾക്കുള്ള കേന്ദ്ര വനിതാ ശിശു - വികസന മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി ബാല പുരസ്കാരം (PMRBP) വർഷം തോറും നൽകിവരുന്നു. 

ധീരത, കായികം, സാമൂഹിക സേവനം, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, കല-സംസ്കാരം, നൂതനാശയം എന്നീ മേഖലകളിൽ അസാധാരണ കഴിവ് തെളിയിച്ച കുട്ടികൾക്ക് അർഹമായ അംഗീകാരം നൽകുന്നതിനാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ വർഷവും ജനുവരിയിൽ, ന്യൂ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് ഇന്ത്യൻ രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. 1,00,000 രൂപ ക്യാഷ് അവാർഡ്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങിയതാണ് പുരസ്കരം.

ഇന്ത്യയിൽ താമസിക്കുന്ന 18 വയസ്സിൽ താഴെയുള്ള (അപേക്ഷ / നാമനിർദ്ദേശം സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം) എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ഇതുനുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന https://awards.gov.in  എന്ന പോർട്ടലിൽ ഓൺലൈൻ വഴി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷകൾക്കുള്ള അവസാന തീയതി 31.07.2023 ആണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള മികച്ച സർക്കാർ പദ്ധതികൾ

നാമനിർദേശങ്ങൾ https://awards.gov.in എന്ന പോർട്ടലിൽ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

English Summary: Ministry of Women&Child Devp invited nominations for PM Rashtriya Bala Puraskar 2023

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds