
വർദ്ധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധികൾ, ജനസംഖ്യാ വർദ്ധന, ആരോഗ്യമാന്ദ്യം എന്നിവയുടെ പശ്ചാത്തലത്തിൽ, ജൈവ കൃഷിയിലേക്കുള്ള മാറ്റം അനിവാര്യമായിരിക്കുന്നു. ‘MIONP - Make India Organic, Natural, and Profitable’ എന്നത് ഒരു പൊതുചടങ്ങിനെക്കാളുപരി 2047 ഓടെ ഇന്ത്യൻ കൃഷിയെ പരിവർത്തനം ചെയ്യുന്നതിനുള്ള പ്രതിജ്ഞയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത കൂടിയാണ്. ‘ഭാരത് കാ ജൈവിക് ജാഗരൺ’ എന്ന മുദ്രാവാക്യത്തോടെ, ഈ മാറ്റം പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുകയും കർഷകർക്ക് വൻ സാമ്പത്തിക സാധ്യതകൾ ഒരുക്കുകയും ചെയ്യുന്നു. നിരവധി കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാൻ പാടുപെടുന്ന സാഹചര്യത്തിൽ, കാർഷിക ഭൂപ്രകൃതിയിൽ വിപ്ലവം സൃഷ്ടിക്കാനും അവർക്ക് പാരിസ്ഥിതിക സന്തുലിതാവസ്ഥയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കുകയും ചെയ്യുന്നു.
ഗ്രാൻഡ് ചലഞ്ച്
MIONP, ഇന്ത്യൻ കാർഷിക വ്യവസ്ഥയെ പരിവർത്തനം ചെയ്യുക മാത്രമല്ല, ഇന്ത്യയെ അടുത്ത ആഗോള ഭക്ഷ്യ കേന്ദ്രമായി സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പദ്ധതി കൂടിയാണ്. ഭക്ഷ്യസുരക്ഷ, സ്വയംപര്യാപ്തത, കർഷകരുടെ സാമ്പത്തിക സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഈ പ്രസ്ഥാനം, രാജ്യത്തിന്റെ കൃഷിയിട മേഖലയിൽ ദീർഘകാലപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മണ്ണിന്റെ ഫലഭൂയിഷ്ഠത പുനഃസ്ഥാപിക്കൽ, ജൈവവള - കീടനാശിനി ഉത്പാദനം, കൃത്യതാ കൃഷി, ഭൂഗർഭജല സംരക്ഷണം, ശേഷി വർദ്ധിപ്പിക്കൽ, വിത്ത് വികസനം എന്നിവയുൾപ്പെടെ ജൈവകൃഷിയിലെ എട്ട് പ്രധാന വിഷയങ്ങൾ സംബന്ധിച്ച നിരവധി സെഷനുകൾ രണ്ട് ദിവസത്തെ വർക്ക്‌ഷോപ്പിൽ ഉണ്ടായിരിക്കും. ഇത് മൂന്ന് പ്രധാന വെല്ലുവിളികളെയും അഭിസംബോധന ചെയ്യും, കൂടാതെ ആദ്യമായി,
ഇതോടൊപ്പം, താഴെപ്പറയുന്ന മൂന്ന് പ്രധാന വെല്ലുവിളികൾ പരിഹരിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. കൂടാതെ, ഈ വെല്ലുവിളികളെ മറികടക്കുന്നതിനുള്ള നൂതന പരിഹാരങ്ങൾ അവതരിപ്പിക്കാൻ കൃഷി ജാഗരൺ വിദഗ്ധരെ ക്ഷണിക്കുകയും ചെയ്യുന്നു.
വെല്ലുവിളികൾ:
വെല്ലുവിളി 1 - രാസവളങ്ങളും വിള സംരക്ഷണ ഉപകരണങ്ങളും 50% കുറയ്ക്കുക.
വെല്ലുവിളി 2 - രാസവളങ്ങളും വിള സംരക്ഷണ ഉപകരണങ്ങളും 75% കുറയ്ക്കുക.
വെല്ലുവിളി 3 - രാസവളങ്ങളും വിള സംരക്ഷണ ഉപകരണങ്ങൾ 100% കുറയ്ക്കുക.
MIONP യുടെ ആവശ്യകത
ജൈവകൃഷിയും പ്രകൃതിദത്ത കൃഷിയും എന്തുകൊണ്ട് അനിവാര്യമാണ്?
മണ്ണിന്റെ ശോഷണം, ജൈവവൈവിധ്യം കുറയൽ, അമിതമായ രാസ ഉപയോഗം മൂലമുള്ള വർദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യയുടെ കാർഷിക ഭൂപ്രകൃതി നിർണായകമായ ഒരു വഴിത്തിരിവിലാണ് ഇന്ന് നിലകൊള്ളുന്നത്. ഈ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, പോഷകസമൃദ്ധവും സുരക്ഷിതവും ഉയർന്ന വിളവ് നൽകുന്നതുമായ വിളകൾ ഉറപ്പാക്കാൻ കൃഷിയിൽ രാസവളങ്ങളും കീടനാശിനികളും കുറയ്ക്കേണ്ടതിന്റെ ആവശ്യകത മുൻനിറുത്തി, സുരക്ഷിതവും പോഷകഗുണമുള്ളതുമായ മികച്ച വിളവ് ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിനിർദേശവും നൽകിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം മണ്ണ് മലിനീകരണത്തിനും ഭക്ഷ്യവിളകളിൽ അവശിഷ്ട വിഷാംശത്തിനും കാരണമായി. ജൈവവളങ്ങൾ, വിളചികിത്സ, സമഗ്ര കീടനിയന്ത്രണ സംവിധാനം (IPM) എന്നിവയെ ആശ്രയിക്കുന്ന ജൈവ, പ്രകൃതിദത്ത കൃഷിരീതികൾക്ക് ഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കാൻ കഴിയും. പ്രകൃതിദത്ത കമ്പോസ്റ്റിംഗ്, പച്ചിലവളം, സൂക്ഷ്മജീവികളുടെ പ്രവർത്തനം എന്നിവയിലൂടെ മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാൻ ജൈവ രീതികൾ സഹായിക്കുന്നു, കാലാവസ്ഥാവ്യതിയാനത്തിനെതിരെ ദീർഘകാല ഉത്പാദനക്ഷമതയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നു.
കൂടാതെ, നാടൻ വിത്തുകൾ സംരക്ഷിക്കുന്നതിലൂടെയും, പരാഗണകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെയും പ്രകൃതി കൃഷി ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നു. പാരമ്പര്യ കൃഷിരീതിയിൽ കാർഷിക രാസവസ്തുക്കളുടെ ഉയർന്ന ചെലവ് പലപ്പോഴും കർഷകരെ കടബാധ്യതകളിൽ കുടുക്കുന്നു. ഇതിനു വിപരീതമായി, ജൈവകൃഷിയും പ്രകൃതികൃഷിയും ഇൻപുട്ട് ചെലവ് കുറയ്ക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് മികച്ച വില വാഗ്ദാനം ചെയ്യുന്ന ഉന്നത നിലവാരമുള്ള വിപണികളിലേക്ക് പ്രവേശനം നൽകുകയും ചെയ്യുന്നു. MIONP പോലുള്ള സംരംഭങ്ങൾക്ക് കർഷകരെ വിപണികളുമായി ബന്ധിപ്പിച്ച് ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ അവരെ ശാക്തീകരിക്കാനും കഴിയും.
മിഷൻ 2047: ദർശനം, ലക്ഷ്യം, ലക്ഷ്യങ്ങൾ
ജൈവ കൃഷിയിൽ വിശ്വസിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ദർശനത്തിൽ നിന്നാണ് MIONP എന്ന പരിപാടി പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. കൃഷി ജാഗരണിന്റെ സ്ഥാപകനും എഡിറ്റർ - ഇൻ - ചീഫുമായ എം.സി. ഡൊമിനിക് ആണ് ഈ പരിപാടി നയിക്കുന്നത്. ‘MIONP’ (Make India Organic, Natural, and Profitable) എന്ന ചുരുക്കപ്പേരിൽ അദ്ദേഹം ഈ സംരംഭത്തിന് രൂപം നൽകി. 2047 ഓടെ ഇന്ത്യയെ ഒരു സമ്പൂർണ ജൈവ, പ്രകൃതിസൗഹൃദ, ലാഭകരമായ ഒരു കാർഷിക ആവാസവ്യവസ്ഥയിലേക്ക് (ജൈവിക് ഭാരത്) മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു വിപ്ലവകരമായ ശ്രമമാണ് കൃഷി ജാഗരണിന്റെ ഈ സംരംഭം.
Share your comments