കൂണ്‍ കൃഷിയെയും വ്യവസായത്തെയും കുറിച്ച് സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുന്ന ICAR --MUSHROOM എന്ന മൊബൈല്‍ ആപ്പ് ഹിമാചല്‍പ്രദേശിലെ സൊളാനിലുള്ള 'ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസര്‍ച്ച്പുറത്തിറക്കി.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ഭാരതത്തില്‍ കൃഷിചെയ്യാവുന്ന കൂണ്‍ ഇനങ്ങള്‍, അവയിലെ പ്രധാന ഇനങ്ങള്‍, കൃഷിരീതികള്‍, രോഗകീട നിയന്ത്രണം, കൂണ്‍ ഫാമിന്റെ ഡിസൈന്‍, യൂണിറ്റിന്റെ പ്രോജക്ട് തയ്യാറാക്കാനുള്ള നിര്‍ദേശങ്ങള്‍, കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍, പരിശീലന അറിയിപ്പുകള്‍, കൂണ്‍ കള്‍ച്ചര്‍ കൂണ്‍ വിത്ത് എന്നിവയുടെ ലഭ്യത, കൃഷിക്കുശേഷമുള്ള അവശിഷ്ടത്തിന്റെ കമ്പോസ്റ്റിങ് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും
കൂണില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നിര്‍മാണരീതി, കൂണ്‍കൃഷിയും ഉത്പന്ന വൈവിധ്യവത്കരണവുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികവിദ്യകള്‍, ആരോഗ്യപരമായ .ഗുണങ്ങള്‍, കൂണ്‍കൃഷിയില്‍ ഓരോമാസവും അനുവര്‍ത്തിക്കേണ്ട പരിചരണമുറകള്‍,കൂണ്‍ ഗവേഷണസ്ഥാപനങ്ങളും അവ നല്‍കുന്ന സേവനങ്ങളും സര്‍ക്കാര്‍ സഹായപദ്ധതികള്‍, ഭാരതത്തിലെ കൂണ്‍ സൊസൈറ്റികളുടെ വിവരം, കൂണ്‍ ഉത്പാദകര്‍ക്കും വ്യവസായികള്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഉത്പന്നം വില്‍ക്കുന്നതിനുള്ള സൗകര്യം എന്നിവയും ആപ്പിലുണ്ട്.
http://mushroomsocitey.in/mushroomeLearning/ എന്ന സൈറ്റിലൂടെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ കൂണ്‍കൃഷിയെക്കുറിച്ചു വിശദമായ വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസര്‍ച്ച് ലഭ്യമാക്കിയിട്ടുണ്ട്.
Share your comments