കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുളള 22 മൊബൈല്‍ മില്‍ക്കിംഗ് യൂണിറ്റ് നടപ്പിലാക്കുന്നതിനായി അര്‍ഹത മാനദണ്ഡങ്ങളുള്ള ക്ഷീര സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ഷീര വികസന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ക്ഷീര സംഘം, 2016-17 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം ഉളളതായിരിക്കണം, 200 ലിറ്ററെങ്കിലും പ്രതിദിനം പാല്‍ സംഭരണമുളള ക്ഷീര സംഘം, ആഡിറ്റ്, പൊതുയോഗം എന്നിവ കൃത്യമായി നടത്തിയ ക്ഷീര സംഘം, ക്ഷീര വികസന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ക്ഷീര സംഘം എന്നീ മാനദണ്ഡങ്ങളുളള ക്ഷീര സംഘങ്ങള്‍ക്കാണ് അര്‍ഹത. തെരഞ്ഞെടുക്കുന്ന ക്ഷീര സംഘങ്ങള്‍ക്ക് മൊബൈല്‍ മില്‍ക്കിംഗ് യൂണിറ്റ് വാങ്ങുന്നതിന് 95,000 രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായി നല്‍കും. ബാക്കിയുളള തുക ഗുണഭോക്തൃ വിഹിതമായി ക്ഷീര സംഘം വഹിക്കും.
CN Remya Chittettu, Kottayam, #KrishiJagran
Share your comments