കുടുംബശ്രീ സംസ്ഥാനത്തുടനീളം സുസ്ഥിര സംയോജിത കൃഷിരീതി അടിസ്ഥാനമാക്കി മാതൃകാ കാര്‍ഷിക ഗ്രാമങ്ങളൊരുക്കാന്‍ പദ്ധതിയിടുന്നു.ഇതാദ്യമായാണ് കേരളത്തിൽ ഇത്തരമൊരു പദ്ധതി.കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ മേഖലയിലുണ്ടാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.ജൈവകൃഷി, മത്സ്യകൃഷി, ബയോഫാര്‍മസി, കാര്‍ഷിക സംരംഭങ്ങള്‍, അഗ്രോ ക്ലിനിക്കുകള്‍, അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി, ബയോഗ്യാസ് യൂണിറ്റുകള്‍, ഫാം ടൂറിസം, ഹോംസ്റ്റേ, വിപണനകേന്ദ്രങ്ങള്‍ തുടങ്ങി 20 അവശ്യഘടകങ്ങളുള്‍പ്പെടുത്തി ചെറുനീര്‍ത്തടങ്ങളുമുള്ള സ്ഥലങ്ങളിലാകും മാതൃകാ കാര്‍ഷിക ഗ്രാമങ്ങളൊരുക്കുക.
നീര്‍ത്തടങ്ങളുള്ള പ്രദേശങ്ങളില്‍ കുടുംബശ്രീയുടെ പ്രത്യേകസംഘം കാര്‍ഷിക, സാമൂഹിക, സാമ്പത്തിക സര്‍വേ നടത്തും. സര്‍വേയിലൂടെ അനുയോജ്യമായ പ്രദേശം കണ്ടെത്തിയാകും പദ്ധതി നടപ്പാക്കുക. ഏഴു ജില്ലകളില്‍ ഇതിനനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഒരുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷനുമായി (എന്‍.ആര്‍.എല്‍.എം.) ചേര്‍ന്നാണ് നടപ്പാക്കുന്നത്.
കാര്‍ഷിക സര്‍വകലാശാല, മൃഗസംരക്ഷണവകുപ്പ്, ശുചിത്വമിഷന്‍, ഫിഷറീസ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ഉപദേശക സമിതിയും രൂപവത്കരിച്ചു. ആദ്യഘട്ടമായി ഓരോ ജില്ലയിലും ഒന്നുവീതം സ്മാര്‍ട്ട് അഗ്രി വില്ലേജുകള്‍ സ്ഥാപിക്കും. പദ്ധതി നടത്തിപ്പിനായി മാതൃകാഗ്രാമത്തിൽ .ഒരു സ്മാര്‍ട്ട് അഗ്രി വില്ലേജ് കോ-ഓര്‍ഡിനേറ്ററെ നിയമിക്കും.സ്വയംപര്യാപ്തവും സുശക്തവുമായ കാര്‍ഷികഗ്രാമമാണ് അഗ്രി സ്മാര്‍ട്ട് വില്ലേജ് ലക്ഷ്യമിടുന്നത്. സംയോജിത കൃഷിരീതി സമൂഹത്തിനു കണ്ടുമനസ്സിലാക്കാനും ഗുണഫലങ്ങൾ നേരിട്ടറിയാനും കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരും വിധമായിരിക്കും കാര്‍ഷിക ഗ്രാമത്തിന്റെ പ്രവര്‍ത്തനം.
കുടുംബശ്രീ സംസ്ഥാനത്തുടനീളം മാതൃകാ കാര്‍ഷിക ഗ്രാമങ്ങളൊരുക്കുന്നു
കുടുംബശ്രീ സംസ്ഥാനത്തുടനീളം സുസ്ഥിര സംയോജിത കൃഷിരീതി അടിസ്ഥാനമാക്കി മാതൃകാ കാര്‍ഷിക ഗ്രാമങ്ങളൊരുക്കാന്‍ പദ്ധതിയിടുന്നു
Share your comments