<
  1. News

കാസര്‍ഗോഡ് കറന്തക്കാട് സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ആധുനിക കന്നുകാലി തൊഴുത്ത്‌

ആധുനിക കന്നുകാലി തൊഴുത്തൊരുക്കിയിരിക്കുകയാണ് കാസര്ഗോഡ് കറന്തക്കാട് സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ. പശുക്കള്ക്ക് ഇവിടുത്തെ തങ്ങളുടെ പുതിയ കൂടാരത്തില് പാട്ടുകേട്ട് പുല്ല് തിന്നാം. വേനല്ക്കാലത്തെ ചൂടില് ഫാനിന്റെ കാറ്റേൽക്കാം.കാലിത്തീറ്റയും കാടിവെള്ളവും കുടിക്കാനുമായി ആധുനിക കന്നുകാലി തൊഴുത്തൊരുങ്ങി. കാസര്കോട് ജില്ലാപഞ്ചായത്തിന്റെ ബഹുവര്ഷ പദ്ധതിയില് ഉള്പ്പെടുത്തിയാണ് തേനോഴുത്ത് നിര്മിച് ച്ചിരിക്കുന്നത് .

Asha Sadasiv

ആധുനിക കന്നുകാലി തൊഴുത്തൊരുക്കിയിരിക്കുകയാണ് കാസര്‍ഗോഡ് കറന്തക്കാട് സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ. പശുക്കള്‍ക്ക് ഇവിടുത്തെ തങ്ങളുടെ പുതിയ കൂടാരത്തില്‍ പാട്ടുകേട്ട് പുല്ല് തിന്നാം. വേനല്‍ക്കാലത്തെ ചൂടില്‍ ഫാനിന്റെ കാറ്റേൽക്കാം.കാലിത്തീറ്റയും കാടിവെള്ളവും കുടിക്കാനുമായി ആധുനിക കന്നുകാലി തൊഴുത്തൊരുങ്ങി. കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തേനോഴുത്ത്  നിര്‍മിച് ച്ചിരിക്കുന്നത് .ഫാമിന്റെ സ്വന്തം സ്ഥലത്ത് നെല്‍പ്പാടത്തിനു സമീപത്തായി 3290 ചതുരശ്ര അടിയുള്ള തൊഴുത്താണ് നിര്‍മിച്ചത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലമായതുകൊണ്ടുതന്നെ കോണ്‍ക്രീറ്റ് തൂണുകളില്‍ ഉയര്‍ത്തിയാണ് തൊഴുത്ത് നിര്‍മിച്ചത്.  കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഓട്ടോമാറ്റിക് ജലനിരപ്പ് നിയന്ത്രണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. (An automatic water level control system has also been introduced to provide drinking water.)

ഗോമൂത്രം ശേഖരിക്കുന്നതിനായി രണ്ട് ടാങ്കുകളും ബയോഗ്യാസ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് കാറ്റിനായി ഫാന്‍, പാട്ട് കേള്‍ക്കാനുള്ള സൗകര്യം, കുളിപ്പിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ തൊഴുത്തിന്റെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ശേഷം ഒരുക്കും.  48,60,000 രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. മുന്‍പ് ഇവിടെയുണ്ടായിരുന്ന തൊഴുത്തില്‍ മുഴുവന്‍ പശുക്കളെയും കെട്ടാന്‍ സൗകര്യമില്ലാത്തതിനാല്‍ ചിലതിനെ തൊഴുത്തിനു സമീപത്തായി പുറത്താണ് കെട്ടിയിരുന്നത്. മഴക്കാലം തുടങ്ങിയതോടെ മഴ നനയുന്നത്

ഒഴിവാക്കുന്നതിനാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കി പശുക്കളെ തൊഴിത്തിലേക്ക് മാറ്റിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കും.  തുടക്കം അഞ്ച് പശുക്കളുമായി  ജില്ലയുടെ തനത് കന്നുകാലി ജനുസ്സായ അഞ്ച് കാസര്‍കോട് കുള്ളന്‍ പശുക്കളുമായി 2008-ലാണ് ഫാം തുടങ്ങിയത്. നിലവില്‍ 26 കന്നുകാലികള്‍, നാല് കന്നുകുട്ടികളും ഉള്‍പ്പെടെ 30 ഉരുക്കളാണ് ഇവിടെയുള്ളത്. ഇതിനുള്ള പുല്ല് ഫാമിലെ 25 ഏക്കര്‍ സ്ഥലത്തുനിന്ന് ഇവിടെയുള്ള തൊഴിലാളികള്‍ ശേഖരിക്കും. ഇതിന്റെ ചാണകവും മൂത്രവും ഇവിടത്തെ കൃഷിക്കുതന്നെ ഉപയോഗിക്കും.  25 സ്ഥിരം തൊഴിലാളികളാണ് ഫാമിലുള്ളത്. ദിവസവും എട്ടുമുതല്‍ 10 ലിറ്റര്‍ പാലാണ് ഇവിടെനിന്ന് കറക്കുന്നത്. ഇത് സമീപവാസികള്‍ക്ക് തന്നെ വില്‍ക്കും. സംയോജിത കൃഷിവികസന പദ്ധതിയുടെ ഭാഗമായി 36 താറാവുകളും ഇവിടെ വളര്‍ത്തുന്നുണ്ട്. കൂടാതെ മീന്‍കൃഷി തുടങ്ങാനും പദ്ധതിയുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മണ്‍സൂണ്‍: രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ 31 % അധിക മഴ കിട്ടി

English Summary: Modern cattle care centre at Karanthakkadu State Seed Production Center, Kasaragod

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds