ലോകത്തെമ്പാടുമുളള മലയാളികളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ സഹകരണ ബാങ്കുകളെ ആധുനിക വത്ക്കരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ടൂറിസം-സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനാണ് കേരള സഹകരണ ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിരമ്പുഴ റീജയണല്‍ സര്‍വ്വീസ് ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിരവും കാര്‍ഷിക വിപണന കേന്ദ്രവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സഹകരണ ബാങ്കുകളെയും ബന്ധിപ്പിക്കുന്ന കേരള സഹകരണ ബാങ്കിന്റെ രൂപീകരണം നമ്മുടെ പ്രാഥമിക ബാങ്കുകളായ സഹകരണ ബാങ്കുകളെ വലിയ തോതില്‍ ശക്തിപ്പെടുത്തും. സഹകരണ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തുന്നവരില്‍ അധികവും 40 വയസ്സിനു മുകളില്‍ ഉളളവരാണ്. ചെറുപ്പക്കാര്‍ അധികവും സര്‍വ്വീസ് ചാര്‍ജ്ജ് അധികമായാല്‍ പോലും സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭിക്കുന്ന ബാങ്കുകളുടെ ഉപഭോക്താക്കളാണ്. ചെറുപ്പക്കാരെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ ആധുനിക വത്ക്കരണം കൂടിയേ തീരൂ. രാജ്യത്ത് തന്നെ സഹകരണ മേഖലയുടെ വരുമാനത്തിന്റെ 50 ശതമാനം സംഭാവന ചെയ്യുന്നത് കേരളമാണ്.
കേരളത്തിലെ പല വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാഥമിക ഘട്ടത്തില്‍ വായ്പ നല്‍കിയിട്ടുളളത് സഹകരണ ബാങ്കുകളാണ്. കൊച്ചി മെട്രോ പദ്ധതി ഒരു ആശയം മാത്രമായിരിക്കുമ്പോള്‍ പദ്ധതികളുടെ സാധ്യതകളെക്കുറിച്ച് ഉറപ്പില്ലാതെ മറ്റു ബാങ്കുകള്‍ വായ്പ നല്‍കുന്നതിന് വിസമ്മതിച്ചപ്പോള്‍ 15 ദിവസത്തിനകം 417 കോടി രൂപയുടെ വായ്പ പാസാക്കിയത് എറണാകുളം ജില്ലാ ബാങ്കാണ്. ഗോശ്രീ പാലം, കൊച്ചി എയര്‍പോര്‍ട്ട് തുടങ്ങിയ പല വന്‍കിട പദ്ധതികള്‍ക്കും പ്രാഥമിക ഘട്ടത്തില്‍ വായ്പ നല്‍കിയിട്ടുളളത് സഹകരണ ബാങ്കുകള്‍ തന്നെ.
നോട്ടു നിരോധനം ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞത് ഇതിന്റെ ജനകീയ അടിത്തറ കൊണ്ടും ഈ സംവിധാനത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടുമാണ്. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും കാര്യത്തില്‍ കേരളം മത്സരിക്കുന്നത് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടല്ല ലോകത്തെ വികസിത രാജ്യങ്ങളോടു തന്നെയാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ ധനകാര്യ വകുപ്പു മന്ത്രി കെ.എം. മാണി എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരേഷ് കുറുപ്പ് എം.എല്‍.എ. കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ തോമസ് ചാഴിക്കാടന്‍ നിര്‍മ്മാണ പങ്കാളികളെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബാങ്കു ഭരണസമിതി അംഗവുമായ പി. വി. മൈക്കിള്‍, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗ്ഗീസ്, ബാങ്ക് സെക്രട്ടറി എം.വി. കുഞ്ഞുമോന്‍, പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം. ബിനോയ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം മോളി ലൂയിസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, മറ്റു പ്രതിനിധികള്‍, സഹകാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
CN Remya Chittettu Kottayam, #KrishiJagran
സഹകരണ ബാങ്കുകളുടെ ആധുനികവത്ക്കരണത്തിന് പ്രഥമ പരിഗണന: കടകംപള്ളി സുരേന്ദ്രന്‍
ലോകത്തെമ്പാടുമുളള മലയാളികളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ സഹകരണ ബാങ്കുകളെ ആധുനിക വത്ക്കരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ടൂറിസം-സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനാണ് കേരള സഹകരണ ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിരമ്പുഴ റീജയണല്‍ സര്‍വ്വീസ് ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിരവും കാര്‍ഷിക വിപണന കേന്ദ്രവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments