<
  1. News

മോഡി ആപ്പിളുകൾ ഇന്ത്യയിൽ

മോഡി ആപ്പിൾ ഇന്ത്യയിൽ.അതിശയിക്കേണ്ട .ഇതിൻ്റെ പേരിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ടു യാതൊരു ബന്ധവും ഇല്ല. ഇത് ഇറ്റലിയിലെ പ്രശസ്ത ഇനം ആപ്പിളാണ്..ഐജി ഇന്റർ നാഷണൽ ആണ് മോഡി ആപ്പിളിൻ്റെ ഇന്ത്യയിലെ അംഗീകൃത വിതരണക്കാർ

KJ Staff
മോഡി ആപ്പിൾ ഇന്ത്യയിൽ.അതിശയിക്കേണ്ട .ഇതിൻ്റെ  പേരിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ടു യാതൊരു  ബന്ധവും ഇല്ല. ഇത് ഇറ്റലിയിലെ  പ്രശസ്ത ഇനം ആപ്പിളാണ്..ഐജി ഇന്റർ നാഷണൽ ആണ് മോഡി ആപ്പിളിൻ്റെ ഇന്ത്യയിലെ അംഗീകൃത വിതരണക്കാർ . ഇന്ത്യയിലെ വളർന്നുവരുന്ന  ഫല വിപണിയിൽ മോടി ആപ്പിളിന് ശക്തമായ ഒരിടം കിട്ടുമെന്നാണ് ഇതിൻ്റെ ഉത്പാദകർ പ്രതീക്ഷിക്കുന്നത്.

സുഹൃത്തുക്കൾക്കിടയിൽ മോഡി എന്ന് വിളിപ്പേരുള്ള പ്രശസ്ത കലാകാരൻ അമേഡോ മോഡിഗ്ലാനിയുടെ ഓർമ്മക്കായാണ് ആപ്പിളിന്  മോഡി എന്ന പേര് കൊടുത്തത്. ഇറ്റലിയിലെ .കൺസോർസിയോ ഇറ്റാലിനോ വിവൈസ്റ്റി എന്ന ഒരുകൂട്ടം ചെടിപരിപാലകാരാണ് രണ്ടായിരത്തി ഏഴിൽ ഗാല ,ലിബർട്ടി എന്ന ആപ്പിൾ  ഇനങ്ങൾ സംയോജിപ്പിച്ചു സങ്കരഇനത്തിലുള്ള ഈ ആപ്പിൾ വികസിപ്പിച്ചത് .

ഇന്ത്യയിൽ ഒറ്റ ഇനത്തിൽ  ഇറക്കുമതി ചെയ്യന്ന ക്ലബ് ഇനത്തിലുള്ള ഏറ്റവും വലിയ  ആപ്പിൾ ആണിതെന്നും,ഇതിനു ഇന്ത്യയിൽ കൂടുതൽ പ്രചാരംകിട്ടുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്നും ഐ ജി ഇന്റർ നാഷണൽ ഡയറക്ടർ  തരുൺ അറോറ പറഞ്ഞു .ഇന്ത്യയിലെ മെട്രോ സിറ്റികളിലും ,സ്റ്റാർ ബസാറിലും ഇപ്പോൾ ഈ ആപ്പിളുകൾ ലഭ്യമാണ് .ഇതിനു വിപണിയിൽ കിലോയ്ക്ക് 160 രൂപയാണ് വില.ഇറ്റലി, ടർക്കി,ചിലി എന്നീ രാജ്യങ്ങളിൽ വളരുന്ന മോഡി ആപ്പിൾ ഇന്ത്യയിൽ ലഭിക്കും .ഐ ജി ഇന്റർനാഷണൽ ആയിരം ടൺ ആപ്പിൾ ഇന്ത്യയിലിറക്കുമതി ചെയ്തു കഴിഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ ചൈന ആണ് ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പ്പാദിപ്പിക്കുന്നത് .ചൈനയിൽനിന്നാണ്  ഇന്ത്യയുടെ ആപ്പിൾ  ഇറക്കുമതിയുടെ അറുപത്തിയാറ്‌  ശതമാനവും.എന്നാൽ ചൈനയിൽ നിന്നുള്ള ആപ്പിളുകളിൽ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ചൈനയിൽ നിന്നുള്ള ആപ്പിളിൻ്റെ ഇറക്കുമതി ഇന്ത്യ നിരോധിച്ചിരുന്നു.
English Summary: Modi Apple

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds