ഒരു വാഴപ്പഴത്തിൻ്റെ വില 375 രൂപ

Tuesday, 23 January 2018 01:59 PM By KJ KERALA STAFF

വാഴപ്പഴം എല്ലാപേർക്കും ഇഷ്ടമാണ്. പഴം കഴിച്ചിട്ട് തൊലി വലിച്ചെറിയുക ആണെല്ലോ പതിവ്. എന്നാല്‍ ഇനി വാഴപ്പഴം തൊലിയോടെ കഴിക്കാം. ഒരൊറ്റ പഴത്തിന് 375 രൂപ നല്‍കേണ്ടി വരുമെന്നു മാത്രം. നിരവധി പരീക്ഷണങ്ങളിലൂടെ 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പഴത്തെയാണ് ജപ്പാനില്‍ ശാസ്ത്രജ്ഞര്‍ പുനരവതിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ തൊലി അടക്കം കഴിക്കാം എന്നതാണ് പ്രത്യേകത.

തങ്ങളുടെ പരീക്ഷണത്തിൻ്റെ കഥ ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ശീതയുഗമായിരുന്നു. ശീതകാലത്ത് പല ചെടികളും മടിയന്‍മാരാകും. ശീതയുഗം അവസാനിച്ച്‌ പതിയെ മഞ്ഞെല്ലാം ഉരുകി തുടങ്ങുമ്പോൾ . ക്രമേണ ചെടികളും ഉഷാറാകും.അങ്ങനെ അന്നുണ്ടായ തരം വാഴപ്പഴത്തിന്‍റെ തൊലിയും കഴിക്കാന്‍ സാധിക്കുമായിരുന്നു. പിന്നീട് കാലക്രമേണയാണു തൊലിയുടെ രുചി മാറിയത്. ശാസ്ത്രജ്ഞര്‍ വാഴക്കന്നിനെ ലാബില്‍ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസില്‍ വച്ചു തണുപ്പിച്ചതിന് ശേഷം നട്ടുപിടിപ്പിച്ചു. പതിയെപ്പതിയെ മഞ്ഞെല്ലാം ഉരുകിപ്പോകുന്ന അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച് അതിലായിരുന്നു വാഴ വളര്‍ത്തിയത്. അതായത് 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉണ്ടായിരുന്ന അതേ കാലാവസ്ഥയില്‍. അതോടെ വാഴയില്‍ ‘ഉറങ്ങിക്കിടന്നിരുന്ന’ ഡിഎന്‍എ ഉത്തേജിക്കപ്പെട്ടു. അങ്ങനെയാണ് മോണ്‍ഗേ വാഴപ്പഴത്തിൻ്റെ പിറവി.

ജപ്പാനിലെ ഡി ആന്‍ഡ് ടി ഫാം എന്ന കമ്പനിയാണ് ഈ പഴത്തിന്‍റെ ഉല്‍പാദകര്‍. അതീവ രുചികരം എന്നര്‍ത്ഥം വരുന്ന മോണ്‍ഗേ വാഴപ്പഴം എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിന് നല്‍കിയ പേര്.

ജപ്പാനില്‍ ഒക്ലഹോമയിലെ ഡിപ്പാര്‍ട്മെന്‍റ് സ്റ്റോറില്‍ ആഴ്ചയില്‍ 10 വാഴപ്പഴം വില്‍പനയ്ക്കെത്തും. ഒരെണ്ണത്തിനു വില 648 യെന്‍ ആണ്. അതായത് ഇന്ത്യന്‍ കണക്കില്‍ 375 രൂപയോളം വരും. സാധാരണ വാഴപ്പഴത്തില്‍ 18.3 ഗ്രാം ആണ് പഞ്ചസാരയുടെ അളവെങ്കില്‍ മോണ്‍ഗേയില്‍ അത് 24.8 ഗ്രാമാണ്. പഴത്തിന്‍റെ തൊലിയിലാകട്ടെ വൈറ്റമിന്‍ ബി6, മഗ്നീഷ്യം എന്നിവയ്ക്കൊപ്പം ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡും ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മാനസിക വളര്‍ച്ചയ്ക്കും നല്ല ഉറക്കത്തിനും സഹായിക്കുന്നതാണ് ട്രിപ്റ്റോഫാന്‍.

Comments



More from Krishi Jagran

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട്

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട് ജൈവപച്ചക്കറി എന്ന ബ്രാന്‍ഡില്‍ വില്പ്പനയ്‌ക്കെത്തുന്നതില്‍ 11.2 ശതമാനത്തിലും കീടനാശിനിയെന്ന് കേരള കാര്‍ഷികസര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. പച്ചക്കറികളില്‍ പലതിലും അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉഗ്ര…

November 17, 2018

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവ…

November 16, 2018

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ കൃഷി ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാ…

November 16, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…






CopyRight - 2018 Krishi Jagran Media Group. All Rights Reserved.