സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പുറത്തു നിന്ന് വരുന്നവർക്കുള്ളിൽ രോഗം ഒതുങ്ങി നിൽക്കാൻ വേണ്ടിയാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത് രോഗം ഇനിയും കൂടാൻ സാദ്ധ്യതയുണ്ട് കാരണം അതിതീവ്രമായി രോഗം പടരുന്ന സ്ഥലങ്ങളിൽ നിന്നാണ് പലരും വരുന്നത്. സ്വന്തം നാട്ടിലേയ്ക്ക് വരുന്നവരെ തടയാനാവില്ല.
കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തെ ക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
ട്രെയിനിലും വിമാനത്തിലും ഒരു കൊവിഡ് രോഗിയുണ്ടായാൽ രോഗം അടുത്തിരിക്കുന്നവർക്കെല്ലാം വരാൻ സാദ്ധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി ആഭ്യന്തര വിമാന സർവ്വീസുകൾ തുടങ്ങുന്നത് കൊവിഡ് കേസുകളുടെ എണ്ണം കൂട്ടും
അവശരായ ആളുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നുണ്ട്രോഗികളുടെ എണ്ണം കൂടിയാൽ ആശുപത്രികളിൽ ഒരുക്കിയിട്ടുള്ള കിടക്കകൾ മതിയാകാതെ വരും
അതിർത്തികളിൽ കർശന പരിശോധനകൾ നടത്താനുളള ഒരുക്കങ്ങൾ ആരംഭിച്ചു
റെഡ് സോണിൽ നിന്ന് വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും
ആളുകളെ പാർപ്പിക്കുന്നതിന് കൂടുതൽ ഹോട്ടലുകളും ഹോസ്റ്റലുകളും സർക്കാർ ഏറ്റെടുക്കും
ആളുകളുടെ എണ്ണം കൂടുമ്പോൾ സൗകര്യങ്ങളിൽ കുറവ് വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
വീടുകളിൽ കർശനമായി 14 ദിവസം നിരീക്ഷണത്തിൽ കഴിയണം
കൊവിഡ് പരിശോധന സംസ്ഥാനത്ത് പൊതുവെ വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്
മറ്റ് സംസ്ഥാനങ്ങളിലൊ രാജ്യത്തൊ ഉള്ള കൊവിഡ് പരിശോധനകളും ഇവിടെ നടക്കുന്ന കൊവിഡ് പരിശോധനയും തമ്മിൽ താരതമ്യം ചെയ്യരുത്.
ഇതൊരു മത്സരമല്ല മാഹി സ്വദേശിയുടെ മരണം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതൊരു തർക്ക വിഷയമല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തരിശുനിലങ്ങളില്‍ കൃഷിയിറക്കാനൊരുങ്ങി മാനന്തവാടി നഗരസഭ
Share your comments