എന്താണ് കുരങ്ങുപനി
ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി.) എന്ന പേരിലറിയപ്പെടുന്ന കുരങ്ങുപനി 1957-ൽ കർണാടക ശിവമോഗ ജില്ലയിലെ ക്യാസന്നൂരിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം. ചെള്ളിന്റെ കടിയേറ്റ് മൂന്ന് മുതൽ എട്ടു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കും. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുമുള്ള സമ്പർക്കം വഴിയും മനുഷ്യരിലേക്ക് രോഗം പടരാം.
ലക്ഷണങ്ങള്‍
പ്രതിരോധം
രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കഴിവതും പ്രവേശിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ പ്രതിരോധം. ഫലപ്രദമായ കുത്തിവെപ്പ് രോഗപ്രതിരോധത്തിന് ലഭ്യമാണ്. വനത്തിനുള്ളിൽ പ്രവേശിക്കുന്നവർ ശരീരം മൂടുന്ന തരം വസ്ത്രങ്ങൾ, കൈയുറകൾ, കാലുറകൾ, വലിയ ബൂട്ടുകൾ എന്നിവ ധരിക്കണം. വളർത്തുമൃഗങ്ങളിൽ രോഗം പ്രകടമാവുമ്പോൾ തന്നെ സുരക്ഷാനടപടികൾ സ്വീകരിച്ചാൽ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളർത്തുമൃഗങ്ങളിലെത്തുന്ന ചെള്ളുകളെ ലേപനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി തടയാം. ചികിത്സയിലൂടെ പൂർണമായും രോഗം തടയാമെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. രോഗലക്ഷണങ്ങൾ കണ്ടയുടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. സ്വയം ചികിത്സ അരുത്. രോഗലക്ഷണങ്ങൾക്കനുസരിച്ച് തന്നെ ചികിത്സ ലഭ്യമാണ്. പ്രാരംഭ ഘട്ടത്തിൽ പി.സി.ആർ. ടെസ്റ്റ് വഴിയും അഞ്ച്-ഏഴ് ദിവസത്തിന് ശേഷമാണെങ്കിൽ എലിസാ ടെസ്റ്റ് വഴിയും രോഗം സ്ഥിരീകരിക്കാം.മനുഷ്യവാസകേന്ദ്രങ്ങളോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിൽ ചെള്ളിനെ കണ്ടാൽ നിയന്ത്രിത രീതിയിൽ കരിച്ചു കളയുകയോ രാസവസ്തുക്കൾ തളിക്കുകയോ ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന കന്നുകാലി ഉടമസ്ഥരും വളര്‍ത്തു നായ്ക്കള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് ഉപയോഗിക്കണം.വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും അതാത് മൃഗാശുപത്രികളുമായി ബന്ധപ്പെടണം.
Share your comments