
വിശ്വാസ യോഗ്യമായ നിക്ഷേപങ്ങളെ പറ്റി എല്ലാവര്ക്കും അറിയണം എന്നില്ല, അതുകൊണ്ട് തന്നെ നിക്ഷേപം വേണം എന്ന് ആഗ്രഹിക്കുന്നവരും നിക്ഷേപിക്കാൻ മടിക്കുന്നു. എന്നാൽ കേന്ദ്ര ഗവൺമെന്റിന്റെ സ്ഥാപനമായ ഇന്ത്യൻ പോസ്റ്റ് പല തരത്തിലുള്ള നിക്ഷേപ പദ്ധതികൾ ഇത്തരക്കാർക്ക് വേണ്ടി ആരംഭിച്ചിട്ടുണ്ട്. പല തരത്തിലുള്ള സ്കീമുകളും നമ്മൾ പറഞ്ഞതുമാണ്. സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതിയെ പറ്റി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്, പത്ത് വയസ്സ് മുതൽ ഏതൊരു വ്യക്തിക്കും തുടങ്ങാൻ സാധിക്കുന്ന ഒന്നാണ് റിക്കറിംഗ് ഡിപ്പോസിറ്റ് നിക്ഷേപ പദ്ധതി.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആണെങ്കിൽ രക്ഷിതാവിന്റെ പേരിലും റിക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങാവുന്നതാണ്. അഞ്ചു വർഷമാണ് റിക്കറിംഗ് ഡിപ്പോസിറ്റിന്റെ മെച്യുരിറ്റി കാലാവധി, ഈ പദ്ധതിയിൽ പങ്കു ചേരുന്ന ഏതൊരാൾക്കും പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കാവുന്നതാണ്, കൂടാതെ അഞ്ചു വർഷത്തിന് ശേഷം പലിശ അടക്കം നമുക്ക് സമ്പാദ്യമായി ലഭിക്കാവുന്നതാണ്. 100 രൂപ മുതൽ നിങ്ങൾക്ക് റിക്കറിംഗ് ഡിപ്പോസിറ്റിൽ പ്രതിമാസ നിക്ഷേപം നടത്താൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് നിക്ഷേപിക്കുന്ന തുകയുടെ പലിശ നമ്മുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആക്കുന്നത്.
ഉദാഹരണത്തിന് 10000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ ആ വ്യക്തിയ്ക്ക് അഞ്ചു വർഷത്തിന് ശേഷം ആറു ലക്ഷം രൂപ മുതൽ ആയിട്ടും ഒരു ലക്ഷം രൂപ പലിശയായിട്ടും ലഭിക്കും. പദ്ധതിയിൽ നാല് മാസം വരെ പണം അടക്കുന്നതിൽ വീഴ്ച വരുത്തുന്നതിൽ പ്രശ്‌നം ഇല്ല, എന്നാൽ നാല് മാസത്തിലും അധികമായാൽ അക്കൗണ്ട് റദ്ദ് ചെയ്യുന്നതായിരിക്കും.
പ്രീമിയം തുക മുൻകൂർ കൂർ അടക്കുന്നവർക്ക് 10 % ഇളവ് ലഭിക്കുന്നതായിരിക്കും
വാർഷിക തവണ മുൻകൂർ അടക്കുന്നവർക്ക് 40 % ഇളവ് ലഭിക്കും
ഇത് ഇപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിയും.
അവസാനിപ്പിക്കുമ്പോൾ അതുവരെ അടച്ച തുകയുടെ 50 % വരെ വായ്‌പ്പാ നിങ്ങൾക്ക് ലഭിക്കും
ബന്ധപ്പെട്ട വാർത്തകൾ
ഇന്ത്യ പോസ്റ്റ് ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് സമാരംഭിച്ചു - DakPay
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെൻഷൻ നേടാം
Share your comments