കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഇടങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കാലവർഷക്കെടുതി നേരിട്ട കുട്ടനാട് മേഖലയെ കൈപിടിച്ചുയർത്താനുള്ള പ്രവർത്തന പദ്ധതിക്ക് മന്ത്രിസഭാ യോഗം രൂപം നൽകി. ഇതിനായി സംസ്ഥാന ജില്ലാ തല ബാങ്കേഴ്‌സ് സമിതി ധനവകുപ്പ് വിളിച്ചുചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് .
മഴ കനത്ത നാശം വിതച്ച കുട്ടനാട് മേഖലയിലെ നടപടികള്‍ ഏകോപിപ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മഴയില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും ഉടനടി നവീകരിക്കും. കുട്ടനാട് മേഖലയിലെ ജനങ്ങള്‍ക്ക് വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ ബില്ലുകള്‍ അടയ്ക്കുന്നതിന് അടുത്ത ജനുവരി വരെ സമയം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കക്കെടുതിയാണ് ഈ വര്‍ഷം കേരളത്തിലുണ്ടായത്. കുട്ടനാട് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടവും ദുരിതവും ഉണ്ടായത്. ഇതിന്‍റെ ഗൗരവം കണക്കിലെടുത്ത് ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു.
കുട്ടനാട് കാർഷിക കടങ്ങൾക്കു ഒരുകൊല്ലത്തെ മോറട്ടോറിയം
കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഇടങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു
Share your comments