ഡൽഹി-NCR വിപണിയിൽ പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിക്കാൻ മദർ ഡയറി തീരുമാനിച്ചു, ഫുൾക്രീം, ടോൺഡ്, ഡബിൾ ടോൺ പാലിന്റെ വിലയാണ് കമ്പനി പരിഷ്കരിച്ചത്. ഇൻപുട്ട് ചെലവ് വർധിച്ചത് ചൂണ്ടിക്കാട്ടിയാണ്, ഡൽഹി-NCR വിപണിയിൽ പാൽ വില ലിറ്ററിന് 2 രൂപ വർധിപ്പിക്കാൻ മദർ ഡയറി തീരുമാനിച്ചത്. പ്രതിദിനം 30 ലക്ഷം ലിറ്ററിലധികം വോളിയമുള്ള ഡൽഹി-NCR ലെ മുൻനിര പാൽ വിതരണക്കാരിൽ ഒന്നായ മദർ ഡയറി, ഈ വർഷം പാൽ അഞ്ചാം വട്ടമാണ് വില വർധിപ്പിക്കുന്നത്. മദർ ഡയറി ഫുൾക്രീം പാലിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ച് 66 രൂപയായും, ടോൺഡ് മിൽക്ക് ലിറ്ററിന് 51 രൂപയിൽ നിന്ന് 53 രൂപയായും പുതുക്കി, ഡബിൾ ടോൺ പാൽ ലിറ്ററിന് 45 രൂപയിൽ നിന്ന് 47 രൂപയാക്കി വർധിപ്പിച്ചു.
പശുവിൻ പാലിന്റെയും, ടോക്കൺ (Bulk vended) പാൽ വകഭേദങ്ങളുടെയും വില കൂട്ടേണ്ടതില്ലെന്ന് മദർ ഡയറി തീരുമാനിച്ചു. ക്ഷീരകർഷകരിൽ നിന്നുള്ള അസംസ്‌കൃത പാലിന്റെ സംഭരണച്ചെലവ് വർധിച്ചതാണ് വിലവർദ്ധനവിന് കാരണമെന്ന് മദർ ഡയറി പറഞ്ഞു. ഉയർന്ന ഉൽപാദനച്ചെലവും, ചൂട് തരംഗ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി അസംസ്കൃത പാലിന്റെ സംഭരണ വില കഴിഞ്ഞ വർഷത്തേക്കാൾ 24 ശതമാനം വർദ്ധിച്ചു.
'അസംസ്‌കൃത പാലിന്റെ വിലയിലെ ഈ സമ്മർദ്ദം വ്യവസായത്തിലുടനീളം അനുഭവപ്പെടുന്നു, ഇത് ഉപഭോക്തൃ വിലയിൽ സമ്മർദ്ദം ചെലുത്തുന്നു. ഈ ആഘാതം ലഘൂകരിക്കുന്നതിന് കർഷകർക്ക്, ലാഭകരമായ വില നൽകുന്നത് തുടരാനുള്ള പ്രതിജ്ഞാബദ്ധതയിൽ, തിരഞ്ഞെടുത്ത പാലിന്റെ ഉപഭോക്തൃ വിലകൾ പരിഷ്‌കരിക്കുന്നതിന് കടുത്ത നിയന്ത്രണത്തിലാണ്. ഡൽഹി എൻസിആറിൽ 2022 ഡിസംബർ 27 മുതൽ പുതിയ പാൽ വില പ്രാബല്യത്തിൽ വരും,' മദർ ഡയറി പറഞ്ഞു. ഉപഭോക്താക്കൾ നൽകുന്ന വിലയുടെ 75-80 ശതമാനവും മദർ ഡയറി പാൽ ഉത്പാദകർക്ക് കൈമാറുന്നു എന്നും, വർധിച്ച ഇൻപുട്ട് ചെലവ് ഉപഭോക്താക്കൾക്ക് ഭാഗികമായി തിരഞ്ഞെടുത്ത വേരിയന്റുകളിലും ഘട്ടം ഘട്ടമായും കൈമാറുന്നു എന്നും, ഒരു ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനമെന്ന നിലയിൽ, കർഷകർക്കും ഉപഭോക്താക്കൾക്കും ഇടയിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.
ഈ കലണ്ടർ വർഷത്തിൽ കമ്പനി നിരവധി തവണ വില വർധനവ് വരുത്തിയിട്ടുണ്ട്. നവംബർ 21 ന് ഡൽഹി-NCR വിപണിയിൽ ഫുൾക്രീം പാലിന്റെ വില ലിറ്ററിന് 1 രൂപയും ടോക്കൺ പാലിന് ലിറ്ററിന് 2 രൂപയും വർധിപ്പിച്ചതാണ് അവസാനത്തെ വർധനവ്. അതിനുമുമ്പ്, മദർ ഡെയറി ഒക്ടോബറിൽ ഫുൾക്രീം പാലിന്റെയും, പശുവിൻ പാലിന്റെയും വില ഡൽഹി-NCR ഉത്തരേന്ത്യയിലെ മറ്റ് ചില വിപണികളിലും ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചിരുന്നു. മാർച്ച്, ഓഗസ്റ്റ് മാസങ്ങളിലും എല്ലാ വകഭേദങ്ങൾക്കും ലിറ്ററിന് 2 രൂപ നിരക്കിൽ വർധിപ്പിച്ചിരുന്നു. അമുൽ ബ്രാൻഡിന് കീഴിൽ പാൽ വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനും (GCMMF) ഡൽഹി-എൻസിആർ വിപണിയിലെ പ്രധാന പങ്കാളിയാണ്. പ്രതിദിനം 40 ലക്ഷം ലിറ്ററാണ് ഇവിടെ വിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദക രാജ്യമായ ഇന്ത്യയിലെ പാൽ ഉൽപ്പാദനം പ്രതിവർഷം 210-220 ദശലക്ഷം ടൺ ആണ്.
ബന്ധപ്പെട്ട വാർത്തകൾ: സ്‌കൂളുകളിലും, പബ്ബുകളിലും റസ്‌റ്റോറന്റുകളിലും മാസ്‌ക് നിർബന്ധം: കർണാടക മന്ത്രി
Share your comments