ഫിഷറീസ്-തുറമുഖ വകുപ്പ് ഫിഷറീസ്-തുറമുഖ വകുപ്പ് സംസ്ഥാനത്ത് വള്ളങ്ങള്‍ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി നല്‍കി. 45 അടി വരെയുള്ള ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നു മുതല്‍ അനുമതി നല്‍കി. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്. നമ്പർ അടിസ്ഥാനത്തിലായിരിക്കും അനുമതി ലഭിക്കുക.
45 അടി മുതലുള്ള വള്ളങ്ങള്‍ക്കും യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും തിങ്കളാഴ്ച മുതലാണ് അനുമതി. കേരള റജിസ്‌ട്രേഷനുള്ള ബോട്ടുകള്‍ക്ക് 10 തൊഴിലാളികളെ നിയോഗിക്കാം. 32 മുതല്‍ 45 അടിവരെയുള്ള യന്ത്രവത്കൃത ബോട്ടുകളില്‍ പരമാവധി ഏഴു മത്സ്യതൊഴിലാളികള്‍ മാത്രമേ പാടുള്ളൂ. രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നുമുതല്‍ ചെറിയ വള്ളങ്ങള്‍ക്കും നാലാം തിയതി മുതല്‍ വലിയ ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി നല്‍കുക.
റജിസ്‌ട്രേഷന്‍ നമ്പർ ഒറ്റ, ഇരട്ട അക്കത്തിൽ പെട്ട നമ്പർ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം
റജിസ്‌ട്രേഷന്‍ നമ്പർ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്നവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവുന്നതാണെന്നാണ് ഉത്തരവില്‍ പറയുന്നത്.
റിംഗ് സീനര്‍ ഉള്‍പ്പെടെ പരമ്പരാഗത വള്ളങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്. റിംഗ് സീനര്‍ ബോട്ടുകളില്‍ പരമാവധി 20 മത്സ്യത്തൊഴിലാളികള്‍ മാത്രമേ പാടുള്ളൂവെന്നും പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് പരമ്ബരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കിയിരുന്നത്.
Share your comments