കോട്ടയം: 1947 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ റബ്ബർ ആക്ട് പിന്നീട് പല ഭേദഗതികളിലൂടെ കടന്നാണ് ഇന്നത്തെ രൂപത്തിലെത്തിയത്. കർഷക പ്രാധിനിത്യം പോലുള്ള വിഷയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകണമെന്ന് nfrps ആവശ്യപ്പെട്ടിരുന്നു. ഒന്നും നടപ്പായില്ല. റബ്ബർ ആക്ട് പൂർണ്ണമായും റദ്ദാക്കാനോ ഭേദഗതി വരുത്താനോ ഉള്ള നീക്കങ്ങൾ ഉപേക്ഷിക്കണം. കർഷകരുടെ അഭിപ്രായങ്ങൾ ആരായുകയും മുഖവിലയ്ക്കെടുക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ദേശീയ അദ്ധ്യക്ഷൻ ജോർജ് ജോസഫ് വാതപ്പള്ളി ആവശ്യപ്പെട്ടു.
National President of National Federation of Rubber Producers Societies George Joseph Vathappally
കോവിഡിന്റേയും ലോക്ക് ഡൌൺന്റേയും മറവിൽ കർഷക വിരുദ്ധ നിലപാടുകൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണം. റബ്ബർ ഇറക്കുമതി നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു പല നിവേദനങ്ങളും സമർപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ എ സീ മുറികളിരിന്നു പടച്ചു വിടുന്ന നിയമങ്ങൾക്കെതിരെ പ്രതികരിക്കുവാൻ ജനപ്രതിനിധികളും കർഷക സംഘടനകളും തയ്യാറാകണം. റബ്ബർബോർഡിൽ യഥാർത്ഥ കർഷക പ്രതിനിധികളെ ഉൾപെടുത്താൻ നടപടിയുണ്ടകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റബ്ബർ വിപണി വീണ്ടും തുറന്നു . വിലക്കുറവിൽ ആശങ്കയിലായി കർഷകർ
Share your comments