<
  1. News

ജൈവ ചെമ്മീൻ കൃഷിക്ക് ധാരണാപത്രം ഒപ്പിട്ടു

സമുദ്രോൽപ്പന കയറ്റുമതി അതോറിറ്റിയും ( എം. പി .ഡി.എ ),സ്വിസ് കോഓപറേറ്റീവും (കോപ്) തമ്മിൽ ഉൾനാടൻ മത്സ്യക്കൃഷിയ്ക്ക് സഹായകമാകുന്ന ധാരണാപത്രത്തിൽ ഒപ്പുവച്ചു.

KJ Staff
സമുദ്രോൽപ്പന കയറ്റുമതി അതോറിറ്റിയും ( എം. പി .ഡി.എ ),സ്വിസ് കോഓപറേറ്റീവും (കോപ്) തമ്മിൽ ഉൾനാടൻ മത്സ്യക്കൃഷിയ്ക്ക് സഹായകമാകുന്ന ധാരണാപത്രത്തിൽ ഒപ്പുവച്ചു.  ഇന്ത്യയിൽ ആദ്യമായ് ആണ് സമുദ്രോൽപ്പന മേഖലയിൽ ഇങ്ങനെ ഒരു സംരംഭം. യൂറോപ്യൻ യൂണിയനിൽ ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന മത്സ്യത്തിന് വൻതോതിൽ ആവശ്യക്കാരുള്ളതിനാലാണ് ധാരണ.

ഈ പദ്ധതിയുടെ ഭാഗമായി  ജൈവ രീതിയിൽ ഗുണമേന്മയുള്ള ചെമ്മീന്‍ കൃഷിചെയ്യുന്നതിനും,  വ്യവസായ സംരംഭകരെ കണ്ടെത്താനും , അവർക്കു ആവശ്യമായ സാങ്കേതിക സഹായം  എം. പി .ഡി.എ നൽകും . ജൈവ ഭക്ഷ്യമേഖലയില്‍ പ്രമുഖ വിപണന ഏജന്‍സിയായ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ‘കൂപ്പ് ’ സഹകരണ സംഘം കുഫോസിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സ്വിറ്റ്‌സർലാൻഡിലെ ആദ്യ ഉപഭോക്തൃ സഹകരണസംഘമാണ് കോപ്. സ്വിറ്റ്‌സർലൻഡിൽ 2200 ചില്ലറ വിൽപ്പനകേന്ദ്രങ്ങളും യൂറോപ്പിലെങ്ങും മൊത്തവ്യാപാരകേന്ദ്രങ്ങളും ഉൽപ്പാദനകേന്ദ്രങ്ങളും കോപ്പിനുണ്ട്.15 ശതമാനംവരെ അധികവില നൽകി ഇന്ത്യയിൽനിന്ന് ഇവർ ചെമ്മീൻ സംഭരിക്കും. ജൈവചെമ്മീൻകൃഷി വികസിപ്പിക്കാൻ പരിശീലനത്തിനും തുക നൽകും. കൃഷിയിടം, മീനുകൾക്ക് നൽകുന്ന തീറ്റ എന്നിവയ്ക്ക് എംപിഇഡിഎയും, .കോപ്പും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും. തീറ്റ ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾക്കും സർട്ടിഫിക്കേഷൻ ബാധകമാക്കും.

എംപിഇഡിഎയുടെ സാങ്കേതിക ഉപദേശത്തോടെ കേരളത്തിൽ 1000 ഹെക്ടറിൽ ജൈവചെമ്മീൻകൃഷി നടത്താനാണ് പദ്ധതി. സ്വകാര്യമേഖലയിലെ കർഷകരെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടത്തിപ്പ്. ഗോവയിലെ മഡ്ഗാവിൽ ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോയിൽ നടന്ന ചടങ്ങിൽ എംപിഇഡിഎ ചെയർമാൻ ഡോ. എ ജയതിലക്, കോപ്പ് കോഓപറേറ്റീവ് മാനേജ്‌മെന്റ് അംഗം ജെറാർഡ് സുർലറ്റർ എന്നിവർ ധാരണാപത്രത്തിൽ  ഒപ്പിട്ടു.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാസ് വെൻച്വേഴ്‌സ്, ബേബി മറൈൻ ഇന്റർനാഷണൽ എന്നിവയാണ് ജൈവ ചെമ്മീൻകൃഷിയിൽ എംപിഇഡിഎയുമായി സഹകരിക്കുന്നത്.
English Summary: MPEDA signs MoU with Swiss Company for Organic Aquatic Farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds