മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ .) മായമില്ലാത്ത ഇറച്ചി വിപണിയിലെത്തിക്കുന്നതിനായി1000 വില്‍പ്പനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ വില്‍പ്പനകേന്ദ്രങ്ങള്‍ തുടങ്ങുന്നത്.ഒരുദിവസം 35 മെട്രിക് ടണ്‍ ഇറച്ചി വില്‍പ്പന നടത്തും. വെറ്ററിനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ രോഗവിമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ കൊല്ലുന്നതിനു മുമ്പ് ആന്റിമോര്‍ട്ടം ഇന്‍സ്‌പെക്ഷനും കൊന്നതിനുശേഷം പോസ്റ്റുമോര്‍ട്ടം ഇന്‍സ്‌പെക്ഷനും നടത്തും.
സ്റ്റണ്ണിങ് സാങ്കേതികവിദ്യയാണ്(ബോധംകെടുത്തി കശാപ്പുചെയ്യുന്ന രീതി).വേദനയില്ലാതെ കൊല്ലുന്നതിനുവേണ്ടി ഉപയോഗിക്കുക. പന്നി, കോഴി തുടങ്ങിയവയ്ക്ക് വൈദ്യുതി ഉപയോഗിച്ചുള്ള ഇലക്ട്രിക് സ്റ്റണ്ണിങ്ങും കന്നുകാലികള്‍, ആട് എന്നിവയ്ക്ക് ക്യാപ്റ്റീവ് ബോള്‍ട്ട് പിസ്റ്റള്‍ ഉപയോഗിച്ചുള്ള മെക്കാനിക്കല്‍ സ്റ്റണ്ണിങ്ങും (ബോധം കെടുത്തി വെടിവെച്ചിട്ടശേഷം കശാപ്പുചെയ്യുന്ന രീതി) ഉപയോഗിക്കും.
സംസ്‌കരണം ഇങ്ങനെ
പൂജ്യം മുതല്‍ നാലുഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ മാംസം കുറഞ്ഞത് ആറുമണിക്കൂര്‍ ശീതീകരിക്കും. ഇതോടെ, പ്രോട്ടീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനം വഴി പേശികള്‍ മാംസമായിമാറ്റുന്നു.അതിനു ശേഷമായിരിക്കും മാംസം കഷ്ണങ്ങളാക്കുക. തുടര്‍ന്ന്, പായ്ക്കറ്റുകളാക്കി 22 ഡിഗ്രി സെല്‍ഷ്യസില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നു.ഇറച്ചി ഉത്പന്നങ്ങള്‍ സംസ്‌കരിക്കാന്‍ കൊല്ലത്ത് ഏരൂരില്‍ മാംസ സംസ്‌കരണ യൂണിറ്റും ചാലക്കുടിയില്‍ കന്നുകാലിഫാമും ആരംഭിക്കും.
Share your comments