<
  1. News

ധോണിയുടെ ബ്രാൻഡിൽ പച്ചക്കറികൾ ദുബായിലേക്ക്; ഇത് കർഷകർക്ക് ഗുണകരമാകുന്നത് എങ്ങനെ?

All Season Farm Fresh agency വഴിയാണ് ജാർഖണ്ഡ് കൃഷി വകുപ്പ് പച്ചക്കറികൾ വിദേശത്തേക്ക് അയക്കുന്നത്.

Sneha Aniyan
MS Dhoni branded vegetables are sendiing to Dubai
ധോണി തൻ്റെ കൃഷിയിടത്തിൽ

ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ടീം ക്യാപ്റ്റനുമായിരുന്ന ധോണിയുടെ റാഞ്ചിയിലെ കൃഷിയിടവും കൃഷിയുമെല്ലാം ആരാധകർക്കിടയിൽ ചർച്ചാ വിഷയമാണ്. ധോണിയുടെ ഫാമിൽ വിളഞ്ഞ പച്ചക്കറികൾ ദുബായിലേക്ക് അയക്കാൻ ഒരുങ്ങുകയാണ് എന്നതാണ് ഏറ്റവും പുതിയ വാർത്ത.

ജാർഖണ്ഡ് കൃഷി വകുപ്പാണ് ധോണിയുടെ ഫാമിലെ പച്ചക്കറികൾ ദുബായിലെത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായൊരു ഏജൻസിയെയും തിരഞ്ഞെടുത്ത് കഴിഞ്ഞു. All Season Farm Fresh agency വഴിയാണ് ജാർഖണ്ഡ് കൃഷി വകുപ്പ് പച്ചക്കറികൾ വിദേശത്തേക്ക് അയക്കുന്നത്. എംഎസ് ധോണിയുടെ ബ്രാൻഡിലുള്ള പച്ചക്കറികൾ ദുബായിലേക്ക് അയക്കാനും ഈ ഏജൻസിയെയാണ് കൃഷി വകുപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്.

ധോണിയുടെ ബ്രാൻഡിൽ വിദേശത്തേക്ക് പച്ചക്കറികൾ കയറ്റിയയക്കുന്നത് ജാർഖണ്ഡിലെ കർഷകർക്ക് ഏറെ സഹായകമാകും എന്നാണ് വിലയിരുത്തൽ. മുൻപ് ജാർഖണ്ഡ് കർഷകരുടെ വിളകൾ ഏറ്റെടുക്കാൻ മടിച്ചിരുന്ന പല ഏജൻസികളും ഇതോടെ അവരുടെ വിളകൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാൻ പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ.

ധോണിയുടെ ഫാമൈൽ വിളകൾ...

സെമ്പോയിലെ റിംഗ് റോഡിലുള്ള ധോണിയുടെ 43 ഏക്കർ ഫാം ഹൗസിലുൾപ്പെട്ട 10 ഏക്കർ സ്ഥലത്താണ് സ്ട്രോബെറി, കാബേജ്, തക്കാളി, ബ്രൊക്കോളി, കടല, ഹോക്ക്, പപ്പായ തുടങ്ങിയവ വ്യാപകമായി കൃഷി ചെയ്യുന്നത്. ഇതിനെല്ലാം പുറമെ, ധോണിയുടെ ഫാമിൽ കൃഷി ചെയ്യുന്ന കാബേജ്, തക്കാളി, കടല എന്നിവയ്ക്ക് റാഞ്ചി വിപണിയിൽ വൻ ഡിമാൻഡാണ്.

Vegetables grown on former cricketer Dhoni's farm in Ranchi is sending to Dubai. The Jharkhand Agriculture Department has taken over the responsibility of sending Dhoni's vegetables abroad

English Summary: MS Dhoni branded vegetables are sendiing to Dubai

Like this article?

Hey! I am Sneha Aniyan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds