വിളകളുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) സ്ഥിരമായ വില ഉറപ്പുനൽകാൻ കഴിയുമെന്നും, എന്നാൽ ഇത് എല്ലായ്‌പ്പോഴും മികച്ച നിരക്കുകളല്ല എന്നും, വിപണിയിലെ ന്യായമായ മത്സരത്തിലൂടെ മാത്രമേ ഇത് ഉറപ്പാക്കാനാകൂ എന്ന് നിതി ആയോഗ് അംഗം രമേഷ് ചന്ദ് പറഞ്ഞു. ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ റൂറൽ വോയ്‌സ് സംഘടിപ്പിച്ച കാർഷിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. MSP നിയമപരമായ അവകാശമാക്കണമെന്ന കർഷക ഗ്രൂപ്പുകളുടെ ആവശ്യത്തെക്കുറിച്ച് സംസാരിച്ച ചന്ദ്, കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കണമെന്നും വിലയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് സ്വയം പരിരക്ഷിക്കണമെന്നും ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു.
'എന്റെ കാഴ്ചപ്പാടിൽ, എംഎസ്പി എല്ലാ സാഹചര്യങ്ങളിലും ഒരു മികച്ച വിലയല്ല എന്നും; എന്നാൽ ഇത് തീർച്ചയായും സ്ഥിരമായ വിലയാണ്, പക്ഷേ മികച്ച വിലയല്ല എന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ നിന്നാണ് മികച്ച വില ലഭിക്കുന്നത്. വിപണിയിൽ മത്സരമുണ്ടെങ്കിൽ കർഷകർക്ക് മികച്ച വില ലഭിക്കും', എന്ന് അദ്ദേഹം പറഞ്ഞു. 22 വിളകൾക്ക് സർക്കാർ എംഎസ്പി നിശ്ചയിക്കുന്നു, ഇതിൽ വിവിധ ക്ഷേമപദ്ധതികൾക്ക് കീഴിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിനായി ഗോതമ്പും നെല്ലും സംഭരിക്കുന്നു. കുറച്ച് എണ്ണക്കുരുക്കളും പയർവർഗ്ഗങ്ങളും കേന്ദ്ര സർക്കാർ സംഭരിക്കുന്നു. എംഎസ്‌പിയെ സംബന്ധിച്ച് സർക്കാർ നിയോഗിച്ച സമിതിയിലെ അംഗം കൂടിയായ ചന്ദ്, എംഎസ്‌പിയെ അമിതമായി ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി, കർഷകർ വിപണി അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിലയുടെ കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഏറ്റവും കുറവുള്ള മേഖലകളിലാണ് പരമാവധി വളർച്ച കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡയറി, ഫിഷറീസ്, ഹോർട്ടികൾച്ചർ തുടങ്ങിയ അനുബന്ധ മേഖലകളിൽ ഉണ്ടായ ദ്രുതവും സുസ്ഥിരവുമായ വളർച്ചയെ അദ്ദേഹം ഉദ്ധരിച്ചു. അതിനാൽ, എല്ലാ സാഹചര്യങ്ങളിലും എംഎസ്പി സംവിധാനത്തിന് മികച്ച വില നൽകുമെന്ന് കരുതേണ്ടതില്ലെന്നും ചന്ദ് കൂട്ടിച്ചേർത്തു. പ്രത്യേക സാഹചര്യങ്ങളിൽ എംഎസ്പിക്ക് അതിന്റേതായ പങ്ക് വഹിക്കാനുണ്ടെന്ന് നിരീക്ഷിച്ച ചന്ദ്, കമ്പോള ചലനങ്ങളെ നേരിടാനുള്ള കർഷകരുടെ സംരംഭകത്വ കഴിവുകളെ ഇത് ഇല്ലാതാക്കുന്നു എന്നും എംഎസ്‌പി നിയമപരമായ അവകാശമാക്കണമെന്ന ആവശ്യം പരാമർശിച്ചുകൊണ്ട് ചന്ദ് പറഞ്ഞു, ഇതിന് നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മൂന്ന് വിലകൾ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു; എംഎസ്‌പി, ന്യായമായ വിപണി വില, യഥാർത്ഥ വിപണി വില.
ന്യായമായ വിപണി വില എംഎസ്പിയേക്കാൾ കൂടുതലാണെങ്കിൽ, താങ്ങുവില നിയമവിധേയമാക്കുന്നത് പ്രവർത്തിക്കും. എന്നിരുന്നാലും, ന്യായമായ വിപണി വില എംഎസ്പിയേക്കാൾ കുറവാണെങ്കിൽ, ബിസിനസുകാർ വിപണിയിൽ നിന്ന് പിന്മാറും, ഇത് സർക്കാരിന് സാമ്പത്തിക പ്രശ്‌നമുണ്ടാക്കും. ഈ വർഷം ജൂലൈയിൽ, കർഷകർ ഒരു വർഷത്തിലേറെയായി പ്രക്ഷോഭം നടത്തിയിരുന്ന തർക്കവിഷയമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനിടയിൽ വാഗ്ദാനം ചെയ്തതുപോലെ, എംഎസ്പി സംബന്ധിച്ച് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. എംഎസ്പി സംവിധാനം കൂടുതൽ ഫലപ്രദവും സുതാര്യവുമാക്കുന്നതിനുള്ള മാർഗങ്ങളാണ് സമിതി പരിശോധിക്കുന്നത്. വിളകളുടെ എംഎസ്പി നിശ്ചയിക്കുന്ന കാർഷിക ചെലവുകൾക്കും വിലകൾക്കും (CACP) കൂടുതൽ സ്വയംഭരണാവകാശം നൽകുന്നത് ഉൾപ്പെടെയുള്ള മറ്റ് പ്രശ്നങ്ങളും ഇത് പര്യവേക്ഷണം ചെയ്യും എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: 620.62 ലക്ഷം ഹെക്ടറിൽ റാബി വിളകൾ വിതച്ച് കർഷകർ :കേന്ദ്ര കാർഷിക മന്ത്രലായം
Share your comments