
മുംബൈയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കായി ഒട്ടേറെ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു.എന്നാൽ നഷ്ടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് മുംബൈ നഗരം. വലിയ പൂന്തോട്ടങ്ങളും ഹരിത പാർക്കുകളും നിർമിക്കാനുളള സ്ഥല പരിമിതി ഉള്ളതിനാൽ മുംബൈ നഗരത്തിൽ വെർട്ടിക്കൽ ഗാർഡനുകൾ വ്യാപകമാക്കാൻ ഒരുങ്ങുകയാണ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ്റെ (ബിഎംസി) പൂന്തോട്ട-വൃക്ഷ പരിപാലന വിഭാഗം.
.ഭിത്തികളോടും പാലങ്ങളുടെ തൂണുകളോടും ചേർത്ത് കുത്തനെയുള്ള പ്രതലങ്ങളിൽ െചടികളും ചെടിച്ചട്ടികളും സ്ഥാപിച്ചാണ് വെർട്ടിക്കൽ ഗാർഡനുകൾ ഒരുക്കുന്നത്.ദക്ഷിണ മുംബൈയിലെ കെംപ്സ് കോർണർ, നേപ്പിയൻസി റോഡ് എന്നിവിടങ്ങളിലായിരിക്കും ഇത്തരം പൂന്തോപ്പുകൾ ആദ്യം സ്ഥാപിക്കുക.
Share your comments