കൊറോണ റിപ്പോര്ട്ട് ചെയ്തതിനെ തുടര്ന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്ക്കറ്റായ മുംബൈയിലെ നാസിക്ക് അടച്ചു.ഇത് മൂലം രാജ്യത്ത് ഉള്ളി വില കൂടാന് സാധ്യത. ലാസല്ഗാവ് മാര്ക്കറ്റിലെ ഒരു കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാര്ക്കറ്റ് അടയ്ക്കാന് അധികൃതര് നിര്ബന്ധരായത്. കൂടുതല് പേരിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്കരുതല് എന്ന നിലയില് കൂടിയാണ് മാര്ക്കറ്റ് അടച്ചത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളലേക്ക് ഉള്ളി എത്തുന്ന പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് നാസിക്ക്. നാസിക് അടച്ചതോടെ ഇത് രാജ്യത്തുടനീളമുള്ള ഉള്ളി വിതരണത്തെ തടസ്സപ്പെടുത്തും.ദിനംപ്രതി 35000 ക്വിന്റല്‍ ഉള്ളി വ്യാപാരമാണ് ഇവിടെ നടക്കുന്നത്. മാര്‍ക്കറ്റിലെ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനമുണ്ടാകുന്നത് തടയുന്നതിനായി നാസിക്കിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.അടച്ചിടുന്ന മാര്‍ക്കറ്റുകള്‍ എന്ന് തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല
Share your comments