കേരളത്തില്‍ നിന്ന് പരമ്പരാഗത നെല്‍കൃഷിയും, കേരവൃക്ഷങ്ങളുമെല്ലാം അന്യമായി ക്കൊണ്ടിരിക്കുമ്പോള്‍ തമിഴ്നാട്ടിലെ മുന്തലെന്ന ഗ്രാമം ഇവയിൽ സമ്പന്ന മായിക്കൊണ്ടിരിക്കുകയാണ് . കോരളാ തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ ചുരമിറങ്ങിയാല്‍ മുന്തലെന്ന കാർഷിക ഗ്രാമത്തിലെത്തതാം. നിരവധിയാളുകളാണ് ഗ്രാമീണ ഭംഗി ആസ്വദിക്കാൻ ഇവിടെയ്ക്ക് എത്തുന്നത്.കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സഞ്ചാരികളുടെ മനം കവരും.
വിവിധ കാരണങ്ങള്‍.കൊണ്ട് ഹൈറേഞ്ചില്‍ നിന്നടക്കം നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ പതിറ്റാണ്ടുകളായി ഇവിടുത്തെ കർഷകർ നെല്‍കൃഷി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകുകയാണ്.ജലസേജനത്തിനുള്ള ഏക ആശ്രയം കുരങ്ങണി മലമുകളില്‍ നിന്നും ഉത്ഭവിച്ച് ഇതുവഴി ഒഴുകിയെത്തുന്ന തോടാണ് . നെല്‍കൃഷി ക്കൊപ്പം ഇടതൂര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളും മനോഹര കാഴ്ചയാണ് . ഇന്ന് ഇവിടെ നിന്നുമാണ് കേരളത്തിലേയ്ക്ക് തേങ്ങ എത്തുന്നത്. മറ്റ് മേഖലകളെ അപേക്ഷിച്ച് ഇവിടുത്തെ കര്‍ഷകര്‍ ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്.
കടപ്പാട്: മനോരമ ന്യൂസ്
Share your comments