-
-
News
കൂണ്‍കൃഷിയിലൂടെ ദേശീയ അംഗീകാര നിറവിലേക്ക്
ശാസ്ത്രീയമായ കൂണ്‍കൃഷിയിലൂടെ അജയ് മഞ്ചാടിമൂട് നേടിയത് ദേശീയ അംഗീകാരം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആണ് മികച്ച കൂണ്‍ കര്‍ഷകനുള്ള ദേശീയ അംഗീകാരം അജയിന് നല്‍കിയത്. വീട്ടുവളപ്പില്‍ നടത്തിയ ശാസ്ത്രീയ കൂണ്‍കൃഷിയും പരിചരണവും കൂണ്‍ ഉല്പ്പന്ന നിര്‍മ്മാണവുമാണ് അജയിനെ അംഗീകാരത്തിനായി അര്‍ഹനാക്കിയത്.
പത്തുവര്‍ഷം പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മഷ്‌റൂം പ്രോജക്ടിലെ താല്ക്കാലിക ജീവനക്കാരനായിരുന്നു അജയ്. ജോലിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തന്നെ ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശപ്രകാരമാണ് കൂണ്‍കൃഷി തുടങ്ങിയത്. 20 വര്‍ഷം കൊണ്ടാണ് അജയ് കൂണ്‍കൃഷിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സ്വായത്തമാക്കിയത്. 2012 ലാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ വ്യാവസായിക അടിസ്ഥാനത്തിലും വിത്തുല്പാദനം ലക്ഷ്യമിട്ടും വീട്ടിലെ ഒരു മുറിയില്‍ അജയ് കൂണ്‍ കൃഷി തുടങ്ങിയത്. ഇന്നത് സൂര്യ അഗ്രോടെക് എന്ന സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കൂണ്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൃഷിക്കളം എങ്ങനെയാകണമെന്ന മാതൃകകൂടിയാണ് സൂര്യ അഗ്രോടെക്. വീടിനോടു ചേര്‍ന്ന് കൂണ്‍ പ്രോസസിംഗ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികളും കൂണ്‍കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവും കൃഷിരീതിയെക്കുറിച്ച് പഠിക്കാന്‍ ഇവിടെ എത്താറുണ്ട്. അതോടൊപ്പം കൃഷി ചെയ്യുന്നവരുടെ വീടുകളില്‍ നേരിട്ടു പോയും വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും അജയ് നല്‍കാറുമുണ്ട്.

വിത്ത് ഉല്പാദനം, കൂണ്‍ ഉല്പാദനം, കൂണ്‍ ഉല്പാദനത്തിലും കൂണ്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പരിശീലനം എന്നിവയും ഇവിടെ കൊടുക്കുന്നു. ഒപ്പം കൂണ്‍ കര്‍ഷകര്‍ക്കുള്ള ട്രെയിനിങ്ങ് ഉള്‍പ്പെടെ കഴക്കൂട്ടം ആര്‍.എ.ടി.ടി.സി, തിരുവനന്തപുരം ആത്മ എന്നിവരുടെ ട്രെയിനിങ്ങും കൃഷി അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലനവും സൂര്യ അഗ്രോടെക്കില്‍ നല്‍കുന്നുണ്ട്. അച്ചാര്‍, കട്‌ലറ്റ്, ബജി, ഫ്രൈഡ് റൈസ്, മഷ്‌റൂം ചില്ലി, പായസം, പുഡ്ഡിംഗ് തുടങ്ങിയ ഉല്പന്നങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്. പരിശീലനത്തിന് വരുന്നവര്‍ക്കുള്ള ഭക്ഷണത്തിന് കൂണ്‍ വിഭവങ്ങള്‍ തന്നെ കൊടുക്കണമെന്ന് നിര്‍ബ്ബന്ധവുമുണ്ട്. അജയും ഭാര്യ രജനിയും രണ്ട് തൊഴിലാളികളുമാണ് സൂര്യ അഗ്രോ ടെക്കിലെ തൊഴിലാളികള്‍.
ഹിമാചല്‍ പ്രദേശിലെ മഷ്‌റൂം സിറ്റി എന്നറിയപ്പെടുന്ന സോളനില്‍ വച്ചാണ് ആദരവും ഉപഹാരവും നല്‍കിയത്. ഐ.സി.എ.ആര്‍ ഗവേണിംഗ് ബോഡി അംഗം സുരേഷ് ചന്ദേലിലാണ് സമ്മാനവിതരണം നടത്തിയത്.
മികച്ച കര്‍ഷകനും മികച്ച പാചകക്കുറിപ്പിനുമുള്ള പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെയും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും മാണിക്കല്‍ പഞ്ചായത്തിന്റെയും കേരള കര്‍ഷകസംഘത്തിന്റെയും പുരസ്‌കാരവും ദേശീയതലത്തില്‍ ഭാരത് ഗൗരവ് പുരസ്‌കാരവും സൂര്യ അഗ്രോ ടെക്കിന് ലഭിച്ചിട്ടുണ്ട്. സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുന്ന കെ. അജയിന്റെ കുടുംബത്തിലെ പ്രധാന വരുമാനമാര്‍ഗ്ഗവും കൂണ്‍ കൃഷിയില്‍നിന്നാണ്. ഭാര്യ രജനിയുടെ പിന്തുണയും സഹായവുമാണ് ഇത് മുന്നോട്ടുകൊണ്ടു പോകുന്നതില്‍ അജയിനെ സഹായിക്കുന്നത്.
English Summary: Mushroom Culture got ICAR award
Share your comments