പോയ കാലത്തിന്റെ നാട്ടു നന്മകളെ തിരിച്ചു വിളിച്ച നാട്ടി കാർഷികോത്സവം നാടിന് ഉത്സവമായി.ചെളി നിറഞ്ഞ വയലിൽ കുട്ടികളും മുതിർന്നവരും ഓട്ടവും ചാട്ടവുമായി നിറഞ്ഞു നിന്നപ്പോൾ മണ്ണിന്റെ മണമുള്ള ആഘോഷമായിഉദുമ, പളളിക്കര പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി സഹായത്തോടെയാണ് അരവത്ത് പാടശേഖരത്തിൽ നാട്ടി കാർഷികോത്സവം നടത്തിയത്.

കാർഷിക കൂട്ടായ‌്മ, വിത്തുകൈമാറ്റം, ഞാറ‌് നടൽ, നാട്ടിപ്പാട്ട‌്, കുട്ടികൾക്കും മുതിർന്നവർക്കും നെൽവയലിൽ കായിക മത്സരങ്ങൾ, നടൻ നെല്ലിനങ്ങളുടെ കൃഷിയിറക്കൽ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു .നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ കൂടി ഈ വർഷത്തെ കാർഷിക പാഠശാലയിൽ പങ്കാളികളായി.നാട്ടിയുടെ പുതിയ ഉദ്യമമായ പങ്കാളിത്താധിഷ്ഠിത കാർഷിക ജൈവ വൈവിധ്യ സംരക്ഷണപദ്ധതി മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു കൃഷിയോട് താത്‌പര്യമുള്ള ലോകത്തിന്റെ ഏതുകോണിലുള്ളവർക്കും ഇവിടെ നാടൻ നെൽക്കൃഷി സ്പോൺസർ ചെയ്യാം. തുക മുടക്കുന്നയാൾക്ക് എപ്പോൾ വേണമെങ്കിലും കൃഷിയിടത്തിലെത്താം. സ്വന്തമായി കൊയ്തെടുക്കാനും സൗകര്യമുണ്ടായിരിക്കു.പരമ്പരാഗത നെൽവിത്ത‌് സംരക്ഷകരായ കർഷകരെ ചടങ്ങിൽ ആദരിച്ചു.
Share your comments