ഉന്നത തല നബാർഡ് സംഘം കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു..
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നബാർഡിന്റെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ പഠനസംഘം കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനെത്തി. നബാർഡ് AGM ശ്രി.രഘുനാഥപിള്ളയുടെ നേതൃത്വത്തിലാണ് പഠനസംഘം ബാങ്കിലെത്തിയത്.കുടുംബശ്രീ /സ്വാശ്രയ ഗ്രൂപ്പുകളുടെ വായ്പാ ഘടനയും പ്രവർത്തന രീതികളും സംഘം മനസിലാക്കി. ബാങ്കിന് കീഴിലുള്ള വനിതാ സെൽഫിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും സ്ത്രീ ശാക്തീകരണത്തിന് ഉത്തമ മാതൃകയാണെന്നും സംഘം വിലയിരുത്തി. കുടുംബശ്രീകളുടെ പ്രവർത്തനം രാജ്യവ്യാപകമായി സംഘടിപ്പിച്ചാൽ വലിയ പുരോഗതിയിലേക്ക് എത്തുമെന്ന് സംഘാംഗങ്ങൾ സന്ദർശക ഡയറിയിൽ കുറിച്ചു.വനിതാ സെൽഫിയുടെ ഭാരവാഹികളായ സുദർശനാഭായി ടീച്ചർ, ഗീതാ കാർത്തികേയൻ, കാർഷിക ഉപദേശക സമിതി കൺവീനർ ജി.ഉദയപ്പൻ, ഹെൽത്ത് ക്ലബ്ബ് കൺവീനർ ബാബു കറുവള്ളി, ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, സെക്രട്ടറി പി.ഗീത, ഭരണ സമിതി അംഗങ്ങളായ കെ.കൈലാസൻ, വി.അർ.രഘുവരൻ, കെ.ഷൺമുഖൻ, പ്രസന്നകുമാരി എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. നബാർഡിന്റെ തിരുവനന്ദപുരം റീജിയണൽ മാനേജർ കെ.എസ്.എം.ലക്ഷ്മി, ലക്നൗ സ്റ്റാഫ് കോളേജ് ഫാക്കൽറ്റി അംഗങ്ങളായ നന്ദകൗശിക് എന്നിവർ ഉൾപ്പടെ രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടക തുടങ്ങിയ പതിനാല് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുപത് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്
ഉന്നത തല നബാർഡ് സംഘം കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു..
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നബാർഡിന്റെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ പഠനസംഘം കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനെത്തി. നബാർഡ് AGM ശ്രി.രഘുനാഥപിള്ളയുടെ നേതൃത്വത്തിലാണ് പഠനസംഘം ബാങ്കിലെത്തിയത്.കുടുംബശ്രീ /സ്വാശ്രയ ഗ്രൂപ്പുകളുടെ വായ്പാ ഘടനയും പ്രവർത്തന രീതികളും സംഘം മനസിലാക്കി.
Share your comments