ചെറുകിട കാര്‍ഷിക സംരംഭങ്ങളെ ഊര്‍ജ്ജിതമാക്കാന്‍ നബാര്‍ഡ്
കാര്‍ഷിക മേഖലയിലെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി നബാര്‍ഡ്. വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെ ഏകോപിച്ച് മാതൃകാപരമായ നൂറ് ചെറുകിട സംരംഭങ്ങള്‍ ബാങ്ക് വായ്പ പദ്ധതിയിലൂടെ നടപ്പിലാക്കും.
കാര്‍ഷിക മേഖലയിലെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി നബാര്‍ഡ്. വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെ ഏകോപിച്ച് മാതൃകാപരമായ നൂറ് ചെറുകിട സംരംഭങ്ങള്‍ ബാങ്ക് വായ്പ പദ്ധതിയിലൂടെ നടപ്പിലാക്കും. തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. വിജ്ഞാന വ്യാപനം, വിപണി കണ്ടെത്തല്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വിവിധ കാര്‍ഷിക മാര്‍ഗങ്ങളെപ്പറ്റി ബോധവത്ക്കരണം നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡിന്റെ ജില്ലാ വികസന മാനേജര്‍ ജിഷ വടക്കുംപറമ്പില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും വയനാട് ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
നിലവിലുള്ള കര്‍ഷക സംഘങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുക പുതിയ കൂട്ടായ്മയിലൂടെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. കുടുംബശ്രീ, കര്‍ഷക ഉത്പാദക സംഘങ്ങള്‍ തുടങ്ങിയവയ്ക്കാണ് മുന്‍ഗണന. യുവസംരംഭകര്‍ക്കും പ്രത്യേക പരിഗണനയുണ്ടായിരിക്കും. ജില്ലാ കൃഷി ഓഫീസ്, മൃഗസംരക്ഷണ വകുപ്പ്, ജില്ലാ വ്യവസായ വകുപ്പ്, കൃഷി വിജ്ഞാന്‍ കേന്ദ്ര, പ്ലാനിംഗ് ഓഫീസ്, കുടുംബശ്രീ, വി.എഫ്.പി.സി.കെ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ വിശദീകരിച്ചു.
English Summary: NABARD will give boost to Small Scale Intiatives
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments