രാജ്യത്ത് മറ്റെവിടെയുമെന്ന പോലെത്തന്നെ ഇവിടെയും നാഫെഡിന്‍റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ല. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ വില്‍ക്കാനായി പത്തു ദിവസത്തിലേറെ കാത്തു നില്‍ക്കേണ്ടി വന്നത് വില കുറയാനിടയാക്കി. കാശ്മീരില്‍ നിന്ന് ഇത് മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാനും കുറേ സമയം എടുത്തുവെന്നും ഷെട്ടി പറഞ്ഞു.
വിപണിയിലേക്ക് സര്‍ക്കാര്‍ ഏജന്‍സിയായ നാഫെഡ് (National Agricultural Co-operative Marketing Federation) കടന്നു വന്നതോടെ കശ്മീരിലെ ആപ്പിള്‍ വില കുറഞ്ഞെന്ന് മഹാരാഷ്ട്രയിലെ കര്‍ഷകനേതാവും സ്വാഭിമാനി ശേത്കരി സംഘടനയുടെ തലവനുമായ രാജു ഷെട്ടി.ഈയിടെ ഷെട്ടിയടക്കമുള്ള എ.ഐ.കെ.എസ്.സി.സി സംഘടനാ നേതാക്കള്‍ കശ്മീര്‍ താഴ്വര സന്ദര്‍ശിച്ചിരുന്നു.
ഈ വര്‍ഷം ആപ്പിളിന് മികച്ച വിളവായിരുന്നു ലഭിച്ചത്. പക്ഷേ കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള ലാഭം കിട്ടിയില്ല. രാജ്യത്ത് മറ്റെവിടെയുമെന്ന പോലെത്തന്നെ ഇവിടെയും നാഫെഡിന്‍റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ല. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ വില്‍ക്കാനായി പത്തു ദിവസത്തിലേറെ കാത്തു നില്‍ക്കേണ്ടി വന്നത് വില കുറയാനിടയാക്കി. കാശ്മീരില്‍ നിന്ന് ഇത് മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാനും കുറേ സമയം എടുത്തുവെന്നും ഷെട്ടി പറഞ്ഞു.
കശ്മീരില്‍ മൊത്തത്തില്‍ ഉല്‍പ്പാദിപ്പിച്ച 16-17 ലക്ഷം ആപ്പിള്‍ ബോക്സുകളില്‍ നാഫെഡിന് വാങ്ങിക്കാനായത് 1.5 ലക്ഷം ബോക്സുകള്‍ മാത്രമായിരുന്നു. കാലം തെറ്റിയ മഞ്ഞു വീഴ്ചയും ആപ്പിള്‍ കര്‍ഷകര്‍ക്ക് തലവേദന സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നു.
കാലാവസ്ഥാടിസ്ഥാനത്തിലുള്ള വിള ഇൻഷുറൻസും നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെയും നാഷണൽ ബാങ്ക് ഓഫ് അഗ്രികൾച്ചറൽ ആന്റ് റൂറൽ ബാങ്കിംഗിന്റെയും പദ്ധതികളും കശ്മീര്‍ താഴ്വരയിലെ കർഷകർക്ക് ലഭ്യമാക്കണമെന്നും എ.ഐ.കെ.എസ്.സി.സി ആവശ്യപ്പെട്ടു.
English Summary: Nafed intervention led to crash apple prices says raju shetty
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments