-
-
News
നാസയുടെ ബഹിരാകാശത്തോട്ടത്തിൽ വിളയുന്നത് ചീരയും തക്കാളിയും ഉൾപ്പെടെ 106 ഇനങ്ങൾ
ചീരയും തക്കാളിയും ഉൾപ്പെടെ 106 ഇനങ്ങൾ നാസയുടെ ബഹിരാകാശത്തോട്ടത്തിൽ വിളയിക്കുന്നു. വരും തലമുറയില ബഹിരാകാശ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് നാസയുടെ ബഹിരാകാശ കൃഷി പദ്ധതി.
ചീരയും തക്കാളിയും ഉൾപ്പെടെ 106 ഇനങ്ങൾ നാസയുടെ ബഹിരാകാശത്തോട്ടത്തിൽ വിളയിക്കുന്നു. വരും തലമുറയില ബഹിരാകാശ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് നാസയുടെ ബഹിരാകാശ കൃഷി പദ്ധതി. ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാൽ വേരുകള്‍ക്ക് വളരാനും,വെള്ളം നനയ്ക്കാനും കഴിയില്ല, വിത്തുകള്‍ പറന്നുപോകാനുള്ള സാധ്യതയുമുണ്ട്. എന്നിങ്ങനെ ഒട്ടേറെ വെല്ലുവിളികളാണ് നാസക്ക് മുന്നിലുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉണക്കി സൂക്ഷിക്കുന്ന ഭക്ഷണങ്ങളാണ് ബഹിരാകാശ യാത്രയില്‍ സഞ്ചാരികൾ ഉപയോഗിക്കുന്നത്. ഇതിനു പകരമാണ് നാസ ബഹിരാകാശ കൃഷി പരീക്ഷിക്കുന്നത്. ഇതില്‍ കാബേജ്, ചീര, ജനിതകമാറ്റം വരുത്തിയ ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടും.
ഇതിന്റെ ആദ്യ പടിയായി 150 സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെ ബഹിരാകാശത്തേതിനു തുല്യമായ സാഹചര്യം ഒരുക്കി പരീക്ഷണങ്ങൾ നടത്തുകയാണെന്ന് ഫെയര്‍ചൈല്‍ഡ് ട്രോപ്പിക്കല്‍ ബൊട്ടാനിക് ഗാര്‍ഡന്‍ ഡയറക്ടര്‍ കാള്‍ ലൂയീസ് അറിയിച്ചു. പദ്ധതിക്കായി 12.4 ലക്ഷം ഡോളറാണു നാസ ചെലവഴിക്കുന്നത്.
ഇതോടൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തിലും പരീക്ഷണങ്ങൾ നടക്കുന്നു. എല്‍.ഇ.ഡി. വിളക്കുകളുടെ സഹായത്തോടെ ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന കൃഷിയിടമാണു നാസയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ വിളഞ്ഞ പച്ചക്കറിക്കു ഭൂമിയിലെ രുചി തന്നെയാണെന്നു നാസയുടെ ബഹിരാകാശ യാത്രികന്‍ റിക്കി ആര്‍നോള്‍ഡ് വ്യക്തമാക്കിയിരുന്നു.
English Summary: Nasa space garden
Share your comments