<
  1. News

ബഹിരാകശത്ത് മുളക് വിളയിക്കാനൊരുങ്ങി നാസ

ബഹിരാകാശത്ത് പഴവര്‍ഗം വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയുമായി നാസ.ബഹിരാകാശ പേടകത്തിലെ ഗവേഷകർക്ക് എരിവും സ്വാദുമുള്ള ഭക്ഷണം വേണമെന്ന ആവശ്യപ്രകാരം ബഹിരാകശത്ത് പഴവര്‍ഗത്തില്‍പ്പെടുന്ന ചില്ലി പെപ്പര്‍ വിളയിക്കാനൊരുങ്ങുകയാണ് നാസ.

Asha Sadasiv
ബഹിരാകാശത്ത് പഴവര്‍ഗം വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയുമായി നാസ.ബഹിരാകാശ പേടകത്തിലെ ഗവേഷകർക്ക് എരിവും സ്വാദുമുള്ള ഭക്ഷണം വേണമെന്ന ആവശ്യപ്രകാരം ബഹിരാകശത്ത് പഴവര്‍ഗത്തില്‍പ്പെടുന്ന ചില്ലി പെപ്പര്‍ വിളയിക്കാനൊരുങ്ങുകയാണ് നാസ. ഇതിനായി നവംബറോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് (ഐഎസ്‌എസ്) പഴവര്‍ഗത്തില്‍ പ്പെടുന്ന എസ്പാനൊല ചില്ലി പെപ്പറിന്റെ തൈ അയക്കും.നാസയിലെ പ്ലാന്റ് ഫിസിയോളജിസ്റ്റ് റേ വീലര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ  ഐഎഎസില്‍ പച്ചക്കറികളും പൂച്ചെടികളും വിജയകരമായി വളര്‍ത്തി വരികയാണ് നിലയത്തിലെ ഫാമിൽ ബഹിരാകാശ അന്തരീക്ഷവും മറ്റും കൃത്രിമമായി തയാറാക്കിയാണ് ചെടി വളർത്തുന്നത്. .ഉയരമുള്ള സ്ഥലങ്ങളിലെ കാലാവസ്ഥയില്‍ വളരുന്നതിനാലും കുറഞ്ഞ കാലയളവില്‍ വൻതോതിൽ കായ്‌ഫലമുണ്ടാക്കുന്നതും, പരാഗണത്തിന് എളുപ്പമായതിനാലുമാണ് എസ്പാനൊല തിരഞ്ഞെടുത്തത് എത്ര ഉയരത്തിൽ വേണമെങ്കിലും വളരാനുള്ള കഴിവുമുണ്ട് ഈ മുളകുചെടിക്ക്.
 

ഭൂമിക്കുള്ളില്‍ ഏകദേശം 33.-435 കി.മീ ദൂരത്തില്‍ ചുറ്റിക്കറങ്ങുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സജ്ജീകരിച്ച പ്രത്യേക ഫാമിലാണ് നാസയുടെ കൃഷി. ഇതിനു മുമ്പ്  നാസ ബഹിരാകശത്ത് വെച്ചു പിടിപ്പിച്ച ചൈനീസ് കാബേജ്, കടുക് ചെടി, റഷ്യന്‍ ചുവന്ന കാബേജ്, സിന്നിയ എന്നൊരു പൂച്ചെടി ഇവയെല്ലാം വിജയകരമായി വളര്‍ന്നിരുന്നു.

English Summary: NASA to grow chili peppers in space

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds