
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയും, ആദ്യ കേന്ദ്ര കൃഷിമന്ത്രിയും ആയിരുന്ന ഡോ. രാജേന്ദ്ര പ്രസാദിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ ജന്മദിനമായ ഇന്ന് കാര്‍ഷിക വിദ്യാഭ്യാസ ദിനമായി ആചരിക്കുവാൻ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് തീരുമാനിച്ചിരിക്കുന്നു.രണ്ട് തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1950 ജനുവരി 26 മുതല്‍ 1962 മെയ് 13 വരെ ആ സ്ഥാനം അലങ്കരിച്ചു.
ബീഹാറിലെ പാറ്റ്നയ്ക്കടുത്തുള്ള സിവാന്‍ ജില്ലയിലെ സെരാദേയിൽ 1884 ഡിസംബര്‍ 3ന് ജനിച്ച അദ്ദേഹം പ്രഗത്ഭനായ അഭിഭാഷകനുമായിരുന്നു. അദ്ദേഹത്തിൻ്റെ ജന്മദിനം ദേശീയ അഭിഭാഷക ദിനമായും ആചരിക്കുന്നുണ്ട്.സ്വാതന്ത്ര സമരനേതാവുമായിരുന്ന രാജേന്ദ്ര പ്രസാദിന് ഇന്ത്യ സ്വാതന്ത്ര സമര ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്.1963 ഫെബ്രുവരി 28 ന് അദ്ദേഹം അന്തരിച്ചു.
Share your comments