ഇന്ന് ദേശീയ കര്‍ഷകദിനം ( കിസാന്‍ ദിവസ് ). ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി ശ്രീ ചൗധരി ചരണ്‍സിംഗിന്റെ ജന്മദിനമാണ് കര്‍ഷക ദിനം (കിസാന്‍ ദിവസ് )ആയി തിരഞ്ഞെടുത്തത്, 1979 ജൂലൈ മുതൽ 1980 ജനുവരി വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ ചൗധരി ചരൺ സിംഗ് രാജ്യത്തെ കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ധാരാളം നയങ്ങൾ അവതരിപ്പിച്ചു. കർഷകരുടെ പരിഷ്കാരങ്ങൾക്കായി ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ കാർഷിക മേഖലയിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.അദ്ദേഹം ഒരു കര്‍ഷകനായതുകൊണ്ടും, അദ്ദേഹത്തിന്റെ ഒാര്‍മ്മ നിലനിര്‍ത്തുന്നതിനും കൂടിയാണ് ദേശീയ കർഷക ദിനം.
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചക്ക് കര്‍ഷകര്‍ നല്‍കുന്ന സംഭാവനകളെ ഓര്‍ക്കുന്നതിനും , കര്‍ഷകനെ ആദരിക്കുന്നതിനും വേണ്ടിയാണ് കര്‍ഷക ദിനം ആഘോഷിക്കുന്നത്. ദേശീയ കർഷക ദിനത്തിൽ രാജ്യത്തുടനീളം നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
Share your comments