കൽപ്പറ്റ: പ്രകൃതി മൂലധനത്തിന്റെ ശോഷണമാണ് ഇന്ന് വയനാട് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും കബനി നദിയുടെ സംരക്ഷണവും ജനങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ ജല സംരംക്ഷണവും കബനി നദിയുടെ സംരക്ഷണവും ലക്ഷ്യം വെച്ച് നടത്തുന്ന യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ജല സമ്മേളനം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കബനി നദിയിൽ നിന്നും ഒഴുകി പോകുന്ന 21- ടി.എം.സി. വെള്ളം പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ പദ്ധതി തയ്യാറാക്കും കാവേരി ട്രൈബ്യൂണൽ വിധി പ്രകാരം കേരളത്തിന് 21 ടി.എം.സി. വെള്ളം അവകാശപ്പെട്ടതാണ്.. അതിവേഗം മരുഭൂമി വൽക്കരണത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ജില്ലയാണ് വയനാട് . വയനാട് മരുഭൂമി യായി മാറിയാൽ കേരളം മരുഭൂമിയാകാൻ അധികകാലം വേണ്ടി വരില്ലന്ന് മന്ത്രി പറഞ്ഞു. പുൽപ്പള്ളി ,മുള്ളൻകൊല്ലി പ്രദേശത്തെ മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ അഞ്ച് കോടി രൂപ ചിലവിൽ മാർച്ചിൽ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
നീർത്തടാധിഷ്ഠിതമായതും ജൈവ കാർഷിക സംസ്കാരത്തിൽ അധിഷ്ടിതമായതുമായ കാർഷിക പദ്ധതി ആവിഷ്കരിക്കുന്നതിന് തന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം അടുത്ത ആഴ്ച വയനാട് സന്ദർശിക്കും. വയനാടിനെ പ്രത്യേക കാർഷിക മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തനങ്ങളിൽ സ്ഥാപിത താൽപര്യങ്ങൾ ഉണ്ടാകാൻ പാടില്ലന്നും ജനകീയ ഇടപെടലും ഏകോപനവും ഇതിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. വയനാടിന്റെ 76 ശതമാനം വരുന്ന ഹൃദയം സംരക്ഷിക്കപ്പെടണമെങ്കിൽ കബനി സംരംക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എം.പി.എം.ഐ.ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, ജില്ലാ കലക്ടർ എസ്.സുഹാസ് ,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു. ഹരിത കേരള മിഷൻ, മണ്ണ് സംരംക്ഷണ പര്യവേക്ഷണ വകുപ്പ് , വയനാട് പ്രസ്സ് ക്ലബ്ബ് ,വയനാട് ജില്ലാ പഞ്ചായത്ത് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ജലസംരക്ഷണ യജ്ഞം നടക്കുന്നത്.
പ്രകൃതി മൂലധനത്തിന്റെ സംരക്ഷണം പൊതുജനം ഉത്തരവാദിത്വമായി ഏറ്റെടുക്കണം; മന്ത്രി വി.എസ്. സുനില്‍ കുമാര്‍
കൽപ്പറ്റ: പ്രകൃതി മൂലധനത്തിന്റെ ശോഷണമാണ് ഇന്ന് വയനാട് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും കബനി നദിയുടെ സംരക്ഷണവും ജനങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ ജല സംരംക്ഷണവും കബനി നദിയുടെ സംരക്ഷണവും ലക്ഷ്യം വെച്ച് നടത്തുന്ന യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ജല സമ്മേളനം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Share your comments