<
  1. News

NDDB, അമുൽ, നാഫെഡ് എന്നിവ ജൈവ ഉൽപന്നങ്ങളുടെ ദേശീയ സഹകരണ സംഘത്തിന്റെ പ്രമോട്ടർമാരാകും

ദേശീയ ക്ഷീര വികസന ബോർഡ് (NDDB), അമുൽ, NAFED എന്നിവ ജൈവ ഭക്ഷ്യ ഉൽപന്നങ്ങൾക്കായി പുതുതായി പ്രഖ്യാപിച്ച ദേശീയതല സഹകരണ സംഘത്തിന്റെ അഞ്ച് പ്രൊമോട്ടർമാരിൽ ഉൾപ്പെടും.

Raveena M Prakash
NDDB, Amul, NAFED will be promoters of National Co-operative society for Organic products
NDDB, Amul, NAFED will be promoters of National Co-operative society for Organic products

ദേശീയ ക്ഷീര വികസന ബോർഡ് (NDDB), അമുൽ, NAFED എന്നിവ ജൈവ ഭക്ഷ്യ ഉൽപന്നങ്ങൾക്കായി പുതുതായി പ്രഖ്യാപിച്ച ദേശീയതല സഹകരണ സംഘത്തിന്റെ അഞ്ച് പ്രൊമോട്ടർമാരിൽ ഉൾപ്പെടും. ഇത് ഉത്പാദനം, സർട്ടിഫിക്കേഷൻ, വിപണന സംവിധാനം എന്നിവ മെച്ചപ്പെടുത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജൈവ ഉൽപന്നങ്ങൾ, വിത്തുകൾ, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് പുതിയ ദേശീയതല മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി (CCEA) കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു.

ദേശീയതലത്തിലുള്ള സഹകരണ ഓർഗാനിക് സൊസൈറ്റി, സഹകരണ വിത്ത് സൊസൈറ്റി, സഹകരണ കയറ്റുമതി സൊസൈറ്റി എന്നിവ മൾട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിസ് (MACS) ആക്ട്, 2002 പ്രകാരം രജിസ്റ്റർ ചെയ്യും. 500 കോടി രൂപയുടെ അംഗീകൃത ഓഹരി മൂലധനത്തോടെ ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ കോഓപ്പറേറ്റീവ് ഓർഗാനിക് സൊസൈറ്റി സ്ഥാപിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിന് 100 കോടി രൂപയുടെ പ്രാരംഭ പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റൽ ഉണ്ടായിരിക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. NDDB, co-operative NAFED, ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (GCMMF), അമുൽ ബ്രാൻഡിന് കീഴിൽ പാൽ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന ദേശീയ സഹകരണ വികസന കോർപ്പറേഷൻ (NCDC), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) എന്നിവർ മുന്നോട്ട് വന്നിട്ടുണ്ട്.

ഈ പുതിയ സൊസൈറ്റിയുടെ പ്രമോട്ടർമാരാകുകയും പ്രാരംഭ പണമടച്ചുള്ള ഓഹരി മൂലധനത്തിനായി അവർ 20 കോടി രൂപ വീതം നൽകുമെന്നു വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എൻഡിഡിബിയാണ് പ്രധാന പ്രൊമോട്ടർ, ഈ ഉൽപ്പന്നങ്ങൾ അമുൽ ബ്രാൻഡിന് കീഴിൽ വിപണനം ചെയ്യും . ആഗോളതലത്തിൽ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഒരു പുതിയ ബ്രാൻഡും അവതരിപ്പിക്കും. തുടക്കത്തിൽ, ഈ ദേശീയതല സൊസൈറ്റിയുടെ ശ്രദ്ധ വിപണന സംവിധാനം മെച്ചപ്പെടുത്തുന്നതിലായിരിക്കും, അതുവഴി കർഷകർക്ക് അവരുടെ ജൈവ ഉൽപന്നങ്ങൾക്ക് മികച്ച വരുമാനം ലഭിക്കും. ക്രമേണ, സർട്ടിഫിക്കേഷൻ സംവിധാനവും ടെസ്റ്റിംഗ് ലാബുകളും ശക്തിപ്പെടുത്തും.

ഇന്ത്യൻ ഓർഗാനിക് വിപണിയുടെ വലുപ്പം, എല്ലാ വർഷവും 20-25 ശതമാനം വളർച്ച കൈവരിക്കുമെന്നും ആഗോള വിപണി പ്രതിവർഷം 15 ശതമാനം വളർച്ച കൈവരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ആഗോളതലത്തിൽ 34 ലക്ഷം കർഷകരിൽ 16 ലക്ഷം കർഷകരുള്ള ഇന്ത്യയിലാണ്; അതിൽ ഏറ്റവും കൂടുതൽ
ജൈവ ഉൽപാദകർ ഉള്ളത്. 190 രാജ്യങ്ങളിലായി 34 ലക്ഷം ജൈവ ഉത്പാദകരുണ്ട്, 749 ലക്ഷം ഹെക്ടർ ഭൂവിസ്തൃതിയുണ്ട്. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ, 27 ലക്ഷം ഹെക്ടർ ജൈവഭൂമിയുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. 357 ലക്ഷം ഹെക്ടറുള്ള ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. വൈവിധ്യമാർന്ന കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങളാൽ വൈവിധ്യമാർന്ന ജൈവ ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് 2016 ൽ സിക്കിമിനെ സമ്പൂർണ ജൈവ സംസ്ഥാനമായി പ്രഖ്യാപിച്ചു.

ബന്ധപ്പെട്ട വാർത്തകൾ:200 വർഷത്തിന്റെ നിറവിൽ അസാമിലെ തേയില കർഷകർ

English Summary: Nddb, Amul, Nafed will be promoters of National Co-operative society for Organic products

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds