ഓണ്‍ലൈന്‍ ബുക്കിങ്
രാജമലയില്‍ നീലക്കുറിഞ്ഞി പൂക്കുന്നതു കാണുവാന്‍ എത്തുന്നവര്‍ക്കായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് പ്രവേശന ടിക്കറ്റ് ലഭിക്കുക. നേടിട്ടെത്തി പ്രവേശന ടിക്കറ്റ് ലഭിക്കുമെങ്കിലും തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതായിരിക്കും സൗകര്യം. ജൂലൈ മുതല്‍ ടിക്കറ്റ് വില്പന ആരംഭിക്കും. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 150 രൂപയും നേരിട്ടു ടിക്കറ്റ് എടുക്കാന്‍ 110 രൂപയുമാണ് ചാര്‍ജ്. രാജമലയിലേക്കുള്ള ടിക്കറ്റുകളില്‍ 75 ശതമാനവും ഓണ്‍ലൈനായിട്ടാണ് വില്‍ക്കുക. അഞ്ചാം മൈല്‍ എന്ന സ്ഥലത്താണ് പ്രവേശന ടിക്കറ്റുകള്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും സന്ദര്‍ശകരെ വനംവകുപ്പിന്റെ പ്രത്യേക ബസുകളില്‍ രാജമലയില്‍ എത്തിക്കും.
സാധിക്കുകയുള്ളൂ. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ചാരികളും വിദ്യാര്‍ഥികളും ഗവേഷകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്ന നാലുമാസത്തിനിടെ ഇവിടെ എത്തുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തു മാത്രമേ ഇവിടം സന്ദര്‍ശിക്കാവൂ.
മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് രാജമല സ്ഥിതി ചെയ്യുന്നത്. ലോകത്താകെയുള്ള നീലഗിരി വരയാടുകളുടെ പകുതിയും വസിക്കുന്നത് ഇവിടെയാണ്. ഈ വരയാടുകള്‍ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണവും. ഇരവികുളം ദേശീയോദ്യാനത്തിന്‍രെ ഭാഗമാണ് രാജമല.
ഇരവികുളം ദേശീയോദ്യാനം
പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം. അടുത്തുള്ള ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഘലയായി സ്ഥലം മാറുന്നു. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിയ്ക്കുന്നുണ്ട്. ജനുവരിഫെബ്രുവരി മാസങ്ങളില്‍ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കില്ല. മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരികളെ നിരോധിക്കുന്നത്.
Share your comments