മഹാത്മാഗാസി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി നേമം ബ്ലോക്ക് നിർമിക്കാൻ ഒരുങ്ങുന്നത് 426 പുതിയ കുളങ്ങൾ. ബ്ലോക്കിന് കീഴിലെ മാറനല്ലൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, വിളപ്പിൽ , വിളവൂർക്കൽ, കല്ലിയൂർ എന്നിവിടങ്ങളിലായാണ് കുളങ്ങൾ നിർമിക്കുന്നത്. ഒരു വാർഡിൽ കുറഞ്ഞത് മൂന്ന് കുളങ്ങൾ നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി പറഞ്ഞു. ഈ വർഷം തന്നെ ഇവയുടെ നിർമാണം പൂർത്തിയാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
നേമം ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 142 വാർഡുകളാണുള്ളത്. ഇവയിൽ ഓരോ വാർഡിലും 3 കുളങ്ങൾ നിർമിക്കും. ഇതിനോടകം 14 കുളങ്ങളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. പള്ളിച്ചൽ, കല്ലിയൂർ, മലയിൻകീഴ് ഉൾപ്പടെയുള്ള വിവിധ സ്ഥലങ്ങളിലാണ് കുളങ്ങൾ നിർമിച്ചു കഴിഞ്ഞത്. കൂടാതെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 700 കിണർ റീച്ചാർജിംഗ് സംവിധാനവും ഈ വർഷം പൂർത്തിയാക്കും.
ജലസമൃദ്ധിക്കായി നേമം; 426 കുളങ്ങൾ നിർമ്മിക്കും
മഹാത്മാഗാസി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി നേമം ബ്ലോക്ക് നിർമിക്കാൻ ഒരുങ്ങുന്നത് 426 പുതിയ കുളങ്ങൾ.
Share your comments