1. News

ജലസമൃദ്ധിക്കായി നേമം; 426 കുളങ്ങൾ നിർമ്മിക്കും 

മഹാത്മാഗാസി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി നേമം ബ്ലോക്ക് നിർമിക്കാൻ ഒരുങ്ങുന്നത് 426 പുതിയ കുളങ്ങൾ.

KJ Staff


മഹാത്മാഗാസി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി നേമം ബ്ലോക്ക്  നിർമിക്കാൻ ഒരുങ്ങുന്നത് 426 പുതിയ കുളങ്ങൾ. ബ്ലോക്കിന് കീഴിലെ  മാറനല്ലൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, വിളപ്പിൽ , വിളവൂർക്കൽ, കല്ലിയൂർ എന്നിവിടങ്ങളിലായാണ്  കുളങ്ങൾ നിർമിക്കുന്നത്. ഒരു വാർഡിൽ കുറഞ്ഞത് മൂന്ന് കുളങ്ങൾ നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി പറഞ്ഞു. ഈ വർഷം തന്നെ ഇവയുടെ നിർമാണം പൂർത്തിയാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. 

നേമം ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 142 വാർഡുകളാണുള്ളത്. ഇവയിൽ ഓരോ വാർഡിലും 3 കുളങ്ങൾ നിർമിക്കും. ഇതിനോടകം 14 കുളങ്ങളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. പള്ളിച്ചൽ, കല്ലിയൂർ, മലയിൻകീഴ് ഉൾപ്പടെയുള്ള വിവിധ സ്ഥലങ്ങളിലാണ് കുളങ്ങൾ നിർമിച്ചു കഴിഞ്ഞത്. കൂടാതെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 700 കിണർ റീച്ചാർജിംഗ് സംവിധാനവും ഈ വർഷം പൂർത്തിയാക്കും.

English Summary: nemom

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds