-
-
News
ജലസംരക്ഷണത്തിന് 'നേരറിവ് നീരറിവ്' പദ്ധതി
കല്‍പ്പറ്റ: ജലസുരക്ഷയ്ക്കായി വയനാട് പ്രസ് ക്ലബ്ബും ജില്ലാ മണ്ണുസരംക്ഷണ പര്യവേക്ഷണ വകുപ്പും ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി 'നേരറിവ് നീരറിവ്' സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ സുഹാസ് അറിയിച്ചു.
കല്‍പ്പറ്റ: ജലസുരക്ഷയ്ക്കായി വയനാട് പ്രസ് ക്ലബ്ബും ജില്ലാ മണ്ണുസരംക്ഷണ പര്യവേക്ഷണ വകുപ്പും ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി 'നേരറിവ് നീരറിവ്' സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ സുഹാസ് അറിയിച്ചു.
പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങി നാനാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് നവംബര്‍ 16 ന് കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ ജലസമ്മേളനം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. വയനാട്ടിലെ ജലത്തിന്റെ ലഭ്യത, വിനിയോഗം, സാധ്യത, സംരക്ഷണ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന സമ്മേളനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
രൂക്ഷമായ ജലപ്രതിസന്ധിയാണ് വയനാട് നേരിടുന്നത്. ഇത്തവണ 37 ശതമാനം മഴക്കുറവാണുണ്ടായത്. ലഭിക്കുന്ന വെള്ളം തന്നെ സംഭരിക്കാനോ സംരക്ഷിക്കാനോ മതിയായ പദ്ധതികളില്ല. ജലസംരക്ഷണത്തിന് വിവിധ പദ്ധതികള്‍ പ്രകാരം ഫണ്ടുകള്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഭാവനാസമ്പന്നമായ വിനിയോഗമാണ് വേണ്ടത്. അത്തരം പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കണം. ഈ സാഹചര്യത്തിലാണ് വയനാടിന്റെ ജീവനാഡിയായ കബനീ നദീജല സംരക്ഷണത്തിന് 'നേരറിവ് നീരറിവ്' എന്ന പേരില്‍ സമഗ്ര പരിപാടിക്ക് രൂപം നല്‍കുന്നതെന്ന് ജില്ലാ മണ്ണ് പര്യവേക്ഷണ കേന്ദ്രം മേധാവി പി.യു. ദാസ്, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. സുധീര്‍ കിഷന്‍. പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി.ഒ. ഷീജ എന്നിവര്‍ അറിയിച്ചു.
നേരറിവ് നീരറിവ് സമഗ്ര ജലസംരക്ഷണ പദ്ധതിയുടെ ലോഗോ കലക്ടര്‍ സുഹാസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. അബ്ദുള്‍ ഖാദറിന് നല്‍കി പ്രകാശനം ചെയ്തു. ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.ആര്‍. അനൂപാണ് ലോഗോ തയ്യാറാക്കിയത്.
English Summary: nerarivu nerarivu
Share your comments