വീട്ടില്‍ തേങ്ങയിടാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതിവേണ്ട..തേങ്ങയിടാനായി പുതിയൊരു ആപ്പും എത്തി.മൊബൈൽ ആപ്പിൽ അറിയിച്ചാൽ ആളെത്തി തേങ്ങയിടും; ന്യായമായ വില നൽകി കൊണ്ടുപോവുകയും ചെയ്യും.കയർ ബോർഡിന്റെ നേതൃത്വത്തിലാണു സെന്റ്‍ർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പുതിയ ആപ്പ് ഒരുങ്ങുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടം ആലപ്പുഴയില്‍ ഒരു മാസത്തിനുളളില്‍ നടപ്പാക്കാനാണ് ആലോചന.
പുരയിടം ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപ കല്‍പന ചെയ്യുന്നത്.
ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ കൃത്യമായ ഇടവേളകളിലെത്തി തേങ്ങ ഇടുന്ന വിധത്തിലാണ് ക്രമീകരണം. തേങ്ങയിടീക്കാന്‍ ഹരിത സേന പോലെയുള്ള സംഘങ്ങള്‍ രൂപീകരിച്ച് പരിശീലനം നല്‍കും. ഉപഭോക്താവിനു ന്യായ വില നല്‍കി നാളികേരം സഹകരണ സംഘങ്ങള്‍ക്കു കൈമാറും. തൊണ്ട് കയര്‍ഫെഡ് സംഭരിച്ചു സംഘങ്ങള്‍ക്ക് നല്‍കും. കയര്‍ മേഖലയിലെ ചകിരി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ പരീക്ഷണം. ചകിരി ക്ഷാമം മൂലം കയര്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ നിന്ന് പരമാവധി തൊണ്ടു ശേഖരിക്കുകയാണ് ലക്ഷ്യം.ഇപ്പോള്‍ ആവശ്യമായ ചകിരി നൂലിന്‍റെ 20 ശതമാനത്തിന് താഴെ മാത്രമാണ് കേരളത്തില്‍ നിന്നും സംഭരിക്കാനാകുന്നത്. 80 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ് വരുന്നത്.
Share your comments