<
  1. News

പുതിയ കൃഷി മന്ത്രി ചേർത്തല എം എൽ എ പി പ്രസാദ് P Prasad

ചേർത്തലക്കാർക്ക് ഉറപ്പായിരുന്നു മുൻ മന്ത്രി പി തിലോത്തമന്‍റെ പിൻഗാമിയായി മറ്റൊരു സിപിഐ നേതാവ് ചേർത്തലയിൽ മന്ത്രി സ്ഥാനത്തെത്തുമെന്ന് .

K B Bainda
നിയുക്ത കൃഷിമന്ത്രി പി പ്രസാദ്
നിയുക്ത കൃഷിമന്ത്രി പി പ്രസാദ്

ആലപ്പുഴ: ചേർത്തലക്കാർക്ക് ഉറപ്പായിരുന്നു മുൻ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍റെ പിൻഗാമിയായി മറ്റൊരു സിപിഐ നേതാവ് ചേർത്തലയിൽ മന്ത്രി സ്ഥാനത്തെത്തുമെന്ന് .പി പ്രാസാദിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിലെ പ്രസംഗങ്ങളെല്ലാം അറിവിന്റെ ഒഴുക്കാണ്. അതാണ് വാക്ചാതുരി.മാത്രമല്ല നിരവധി സമരമുഖങ്ങളിൽ മുൻനിരപ്പോരാളിയായി നിന്നതിന്റെ "ലക്ഷണമൊത്ത" സഖാവ്.

സമരത്തിൽ ലഭിച്ച വടുക്കളിൽ, ഉടഞ്ഞു പോയ മുൻനിരപ്പല്ലുകളിൽ നമുക്ക് പ്രസാദിനെ തിരിച്ചറിയാം. ഈ 51 കാരന്‍റെ നിസ്വാർഥമായ പൊതുജീവിതം ഒരു രേഖപ്പെടുത്തലാണ് . എല്ലാവരും ഉറപ്പിച്ചതും ആഗ്രഹിച്ചതും പോലെ രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുകയാണ് പി പ്രസാദ്. പി സുനിൽകുമാറിന്റെ പിൻഗാമിയായി, കൃഷിമന്ത്രിയായി.

പരന്ന വായനയുള്ള പൊതുപ്രവർത്തകൻ

ആലപ്പുഴ ജില്ലയിലെ പാലമേൽ മറ്റപ്പള്ളി ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ, കോളേജ് പഠനകാലം മുതൽ എഐഎസ്എഫിന്‍റെ സജീവപ്രവർത്തകനാണ് പ്രസാദ്. എഴുത്തും വായനയുമൊക്കെയാണ് കൈമുതൽ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ സംസ്ഥാന അധ്യക്ഷൻ, സിപിഐയുടെ പത്തനംതിട്ട ജില്ലാസെക്രട്ടറി, നിലവിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളോടെല്ലാം നീതിപുലർത്തിയ കമ്മ്യൂണിസ്റ്റ്. ഗാന്ധിജിയുടെ ജന്മം കൊണ്ട് ധന്യമായ ഗുജറാത്തിന്റെ മണ്ണിൽ, ആദിവാസികളെ വികസനത്തിന്റെ പേരിൽ കുടിയൊഴുപ്പിച്ചവരുടെ അധികാരഗർവ്വിന് മുൻപിൽ മുട്ടുമടക്കാതെ സമരം ചെയ്ത നർമ്മദ ബചാവോ ആന്ദോളന്റെ മുന്നണിപ്പടയിൽ മേധാ പട്ക്കറോടൊപ്പം പോരാടിയ ധീരതയാണ് പി പ്രസാദ് .സഖാവിന് പാർട്ടി നൽകിയ അംഗീകാരമാണ്, ഈ മന്ത്രിസ്ഥാനം.

നേരത്തേ സിപിഐയുടെ പരിസ്ഥിതി സബ് കമ്മിറ്റി കൺവീനർ സ്ഥാനം,ആറന്മുള വിമാനത്താവള വിരുദ്ധ സമരം, ആറാട്ടുപുഴ മേഖലയിലെ കരിമണൽ ഖനന വിരുദ്ധ സമരംതുടങ്ങി എല്ലാ പരിസ്ഥിതിസമരമുഖങ്ങളിലും കാവലാളായി പി പ്രസാദ് ഉണ്ടായിരുന്നു. ബിനോയ് വിശ്വം വനംമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി. പാർട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ യൂണിറ്റ് മാനേജറായിരുന്നു. പരാജയപ്പെടുമെന്ന് ഉറപ്പിച്ചാണ് കഴിഞ്ഞ തവണ ഹരിപ്പാട് മണ്ഡലത്തിൽ മത്സരിച്ചത്.He was additional Private Secretary to the Minister of Forests Binoy Vishwam. and was the unit manager of Janayugam. He had contested in Harippad constituency last time with the assurance that he would lose.

തുടർന്ന് സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാനായി.ഇക്കുറി സുരക്ഷിതമണ്ഡലം തന്നെ പാർട്ടി നൽകി. വിദ്യാർഥി യുവജന സമരമുഖങ്ങളിൽ പൊലീസ് വിദ്യാർഥി യുവജന സമരമുഖങ്ങളിൽ പൊലീസ് മർദ്ദനത്തിനും പിന്നീട് ജയിൽവാസവുമൊക്കെ അനുഭവിച്ച നേതാവ് വിജയിച്ചുവന്നപ്പോൾ പാർട്ടി മന്ത്രിസ്ഥാനവും നൽകി.


മനുഷ്യന്‍ വേദനിക്കുകയും പോരടിക്കുകയും ചെയ്യുന്ന സമരഭൂമികളില്‍ ആ വേദന സ്വന്തം ജീവിതം കൊണ്ട് സ്വീകരിക്കാന്‍ തയ്യാറായ അസാധാരണനായ ഈ സാധാരണക്കാരനെ ചേർത്തലയിലെ ജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ചു. ഒരു ജനത അവരര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമേ നേടുകയുള്ളു എന്നതുപോലെ സാധാരണക്കാരായ ചേർത്തലക്കാർക്ക് സാധാരണക്കാരനായ എം എൽ എ , ഇപ്പോൾ സാധാരണക്കാരനായ കൃഷിമന്ത്രിയും.

English Summary: New Agriculture Minister Cherthala MLA P Prasad

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds