മിൽമ പാൽ പാക്കറ്റുകൾ ഇനി പൂതിയ രൂപത്തിൽ.ദേശീയ ക്ഷീര ദിനത്തിൽ മന്ത്രി കെ.രാജുവാണ് പുതിയ ഡിസൈനുകൾ പ്രകാശനം ചെയ്തത്. അടുത്ത മാസം മുതൽ പുതിയ പാക്കറ്റുകൾ വിപണയിലെത്തിക്കും. ഇനി കടും നീല നിറത്തിൽ ഹോമോജനൈസ്ഡ് ടോൺഡ് പാലായിരിക്കും ലഭിക്കുക. ഇളം നീല നിറത്തിൽ നോൺ ഹോമോജനൈസ്ഡ് ടോൺഡ് പാലും, ഓറഞ്ച് നിറത്തിൽ 35 ശതമാനം കൊഴുപ്പുള്ള പ്രൈഡ് പാലും, കടും പച്ചനിറത്തിൽ സ്റ്റാൻഡയസ്ഡ് പാലുമായിരിക്കും ലഭിക്കുക.
90 ദിവസം കേടാകാതെ സൂക്ഷിക്കാൻ കഴിയുന്ന മിൽപ ലോംഗ് പാൽ, മിൽമ ലസി എന്നിവയാണ് പുതിയതായി അവതരിപ്പിക്കപ്പെട്ട ഉത്പന്നങ്ങൾ. പ്രത്യേക പാക്കിൽ, തണുപ്പിച്ചിച്ച് സൂക്ഷിക്കാതെ തന്നെ കേടുവരാതിരിക്കുന്ന മിൽമ ലോംഗ് പാൽ അര ലിറ്ററിന് 23 രൂപയാണ് വില. ലസിയുടെ 200 മില്ലി ലിറ്റര്‍ കുപ്പിയ്ക്ക് 25 രൂപയുമാണ് വില.
പാൽ തിളപ്പിക്കുമ്പോൾ നഷ്ടമാകുന്ന വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവ ഫോർട്ടിഫിക്കേഷൻ എന്ന പ്രക്രിയയിലൂടെ പുനഃസ്ഥാപിക്കാനുള്ള പദ്ധതി മിൽമ തയ്യാറാക്കി കഴിഞ്ഞു. ഈ പദ്ധതി ലോകബാങ്ക്, ടാറ്റ ട്രസ്റ്റ്, ക്ഷീര വികസന ബോർഡ് എന്നിവരുടെ സഹായത്തോടെ ആയിരിക്കും നടപ്പിലാക്കുക. ഈ പദ്ധതിക്ക് ആവശ്യമായ ഫോർട്ടിഫിക്കൻഡ് ആദ്യത്തെ ആറു മാസത്തേയ്ക്ക് ടാറ്റ ട്രസ്റ്റ് സൗജന്യമായി നൽകും. പിന്നീട് ആറുമാസത്തേക്ക് ഫോർട്ടിഫിക്കൻഡ് പകുതി വിലയ്ക്ക് നൽകും.ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ചു മികച്ച ക്ഷീരസംഘത്തിനും, ക്ഷീരകർഷകനും ഉള്ള അവാർഡുകൾ മന്ത്രി കെ രാജു സമ്മാനിച്ചു.
Share your comments