പുതിയ മത്സ്യബന്ധന നയത്തിൻ്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം
മത്സ്യത്തിനു തറവില നിശ്ചയിക്കുന്ന പുതിയ മത്സ്യബന്ധന നയത്തിൻ്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. നിശ്ചിത വളർച്ചയെത്താത്ത മീനുകളെ പിടിക്കൽ, ലേലം, വിപണനം, വിതരണം എന്നിവ നിരോധിക്കും. മീനിന്റെ വില നിശ്ചയിക്കുന്നതിലും സ്വതന്ത്രമായി വിറ്റഴിക്കുന്നതിലും മത്സ്യത്തൊഴിലാളികൾക്ക് പൂർണ അവകാശം നല്കാനും കരടിൽ നിർദേശിക്കുന്നു.
മത്സ്യത്തിനു തറവില നിശ്ചയിക്കുന്ന പുതിയ മത്സ്യബന്ധന നയത്തിൻ്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. നിശ്ചിത വളർച്ചയെത്താത്ത മീനുകളെ പിടിക്കൽ, ലേലം, വിപണനം, വിതരണം എന്നിവ നിരോധിക്കും. മീനിന്റെ വില നിശ്ചയിക്കുന്നതിലും സ്വതന്ത്രമായി വിറ്റഴിക്കുന്നതിലും മത്സ്യത്തൊഴിലാളികൾക്ക് പൂർണ അവകാശം നല്കാനും കരടിൽ നിർദേശിക്കുന്നു. ലാൻഡിങ് സെന്റർ, ഹാർബർ, മാർക്കറ്റ്, മത്സ്യ ഇനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാകും തറവില നിശ്ചയിക്കുക. മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് ലഭ്യമാക്കും. ബോട്ട് നിർമാണ യാഡുകൾക്കും പുതിയ മത്സ്യബന്ധന യാനങ്ങൾക്കും ഹോളോഗ്രാം രജിസ്ട്രേഷൻ നിർബന്ധമാക്കും. യാനങ്ങളുടെ രൂപകല്പനയ്ക്ക് മുൻകൂർ അംഗീകാരം വേണം. ദുരന്തനിവാരണ ഇടപെടലിന്റെ ഭാഗമായി സീ റെസ്ക്യൂ സ്ക്വാഡിന് രൂപംനല്കും. നശീകരണ മത്സ്യബന്ധന രീതികൾക്കെതിരേ നടപടിയുണ്ടാകും.
മറ്റു ശുപാർശകൾ
* സമുദ്ര-ഉൾനാടൻ മത്സ്യ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കും.
* മാലിന്യ നിർമാർജനത്തിന് 'ശുചിത്വ സാഗരം, സുന്ദര തീരം' പദ്ധതി * മത്സ്യമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി സംസ്ഥാന-ജില്ലാ-ഗ്രാമതലങ്ങളിൽ മത്സ്യ ഫിഷറീസ് മാനേജ്മെന്റ് കൗൺസിലുകൾ രൂപവത്കരിക്കും
* മറ്റു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അന്തസ്സംസ്ഥാന ഫിഷറീസ് കൗൺസിലിന് രൂപംനല്കും
* മത്സ്യത്തൊഴിലാളികൾ മുഖേന ഉത്തരവാദിത്വ ഫിഷറീസ് ടൂറിസം പദ്ധതി * മത്സ്യത്തിന്റെ സ്വാഭാവിക പ്രജനന കേന്ദ്രങ്ങൾ സംരക്ഷിത മേഖലയാക്കും
* ജലസംഭരണികളിൽ മത്സ്യോത്പാദനം കൂട്ടി മത്സ്യബന്ധന അവകാശം ക്രമപ്പെടുത്തും.
* പുതിയ വിത്തുത്പാദന കേന്ദ്രങ്ങൾ തുടങ്ങും. വരാൽ, മുഷി, കൈതക്കോര, കാരി, പരൽ, കുയിൽ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളുടെ വിത്തുത്പാദനത്തിന് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കും
* പൊക്കാളി, കോൾ, കൈപ്പാട് പ്രദേശങ്ങളിലെ അപൂർവ ജനിതക വിഭാഗങ്ങളെ സംരക്ഷിച്ച് പൈതൃക മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും
* കുട്ടനാടൻ മേഖലയിൽ ഫിങ്കർ ലിങ്സ് വലുപ്പത്തിലുള്ള മത്സ്യക്കുഞ്ഞുളുടെ വിതരണത്തിലൂടെ ആറ്്-ഏഴ് മാസംകൊണ്ട് പൂർണവലുപ്പമുള്ള മത്സ്യം വിപണിയിലെത്തിക്കും.
* ജലകൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തും. ഇതിനായി ആയിരംതെങ്ങിൽ ഓരുജല മത്സ്യകൃഷി വികസന കേന്ദ്രവും നെയ്യാറിൽ ശുദ്ധജല മത്സ്യകൃഷി വികസന കേന്ദ്രവും സ്ഥാപിക്കും.
Share your comments