വിറ്റാമിൻ എയും ഡിയും ചേർത്ത മിൽമയുടെ പാസ്ചറൈസ്ഡ് ടോൺഡ് പാൽ വിപണിയിൽ എത്തി. 20 രൂപ വിലയുള്ള ഈ പാലിന്റെ കവറിനു നിറം നീലയാണ്. രാജ്യത്തെ 70 ശതമാനം ആളുകളിൽ വിറ്റാമിൻ ഡി യുടെയും 62 ശതമാനം കുട്ടികളിലും 16 ശതമാനം ഗർഭിണികളിൽ വിറ്റാമിന് എ യുടെയും കുറവ് കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാരക്കുറവ് നികത്താൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകൾക്ക് വിധേയമായി ലോകബാങ്ക്, നാഷണൽ ഡയറി ടെവേലോപ്മെന്റ്റ് ബോർഡ്, ടാറ്റാ ട്രസ്റ്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മിൽമ പുതിയ പാൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ഒരു ഗ്ലാസ് ഫോർട്ടിഫൈഡ് മിൽമ പാലിൽ വിറ്റാമിൻ എ പ്രതിദിന ആവശ്യകതയുടെ ഏകദേശം 47 ശതമാനവും വിറ്റാമിൻ ഡി ഏകദേശം 34 ശതമാനവും ലഭ്യമാകും. ഫോർട്ടിക്കേഷൻ നടത്തുന്നതുമൂലം പാലിന് മണവ്യത്യാസമോ രുചിവ്യത്യാസമോ ഉണ്ടായിരിക്കുന്നതല്ല. വിറ്റാമിന് എ , ഡി എന്നിവ കൂടുതലായി ചേർത്ത ഫോര്ടിഫൈ ചെയ്ത പാൽ സംസ്ഥാനത്തു എല്ലായിടത്തും ഇനി ലഭ്യമാക്കും. കവറുകളുടെ പുതിയ ഡിസൈൻ പാൽ ഏതെന്നു വേഗത്തിൽ തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കും.
Share your comments