ദുബായ് സിലിക്കൺ ഒയാസിസിൽ സന്ദർശകർക്കായി പുതിയ പാർക്ക് തുറന്നു. സെഡാർ വില്ലാസിന് സമീപമാണ് നോർത്ത് പാർക്ക് തുറന്നിരിക്കുന്നത്. പച്ചപ്പും തണലും തണുപ്പുമൊരുക്കിയിട്ടുള്ള 35,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നോർത്ത് പാർക്കിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി വ്യത്യസ്ത കളിസ്ഥലങ്ങളും ഭക്ഷ്യ-സ്ഥാപനങ്ങളുമടക്കം കുടുംബങ്ങൾക്ക് ഒത്തു കൂടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നൂറുശതമാനം സൗരോർജംകൊണ്ട് പ്രവർത്തിക്കുന്ന ഫോൺ ചാർജിങ് സൗകര്യമുള്ള സ്മാർട്ട് ബെഞ്ചുകൾ, ലൈറ്റിങ് സംവിധാനം തുടങ്ങി പരിസ്ഥിതി സൗഹൃദപരമായ സൗകര്യങ്ങളാണ് പാർക്കിൻ്റെ മറ്റൊരു പ്രത്യേകത.
അത്യാധുനിക ഉപകരണങ്ങളോടെ പ്രവർത്തിക്കുന്ന ഒരു ഔട്ട്ഡോർ ജിംനേഷ്യം, സൈക്കിളിങ് ട്രാക്ക്, ഫുട്ബോൾ പിച്ച്, ടെന്നീസ് കോർട്ട്, വോളിബാൾ കോർട്ട്, സ്കൈഡ് പാർക്ക് തുടങ്ങി കായിക വിനോദങ്ങൾക്കായി വിപുലമായ സംവിധാനങ്ങളും ഇവിടെ സജ്ജമാണ്.
രാവിലെ എട്ട് മുതൽ രാത്രി പതിനൊന്ന് മണിവരെയാണ് സന്ദർശനസമയം.
Share your comments