ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍.
ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് ഇളവ് ബാധകം. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം. എന്നാല്‍ ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല.ഹോട്ട്‌സ്‌പോട്ട് മേഖലകളിലെ കടകള്‍ക്കും ഈ ഇളവുകള്‍ ബാധകമല്ല. കടകളില്‍ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ.
ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് ഇളവ് ബാധകം. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം. എന്നാല്‍ ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല.
ഹോട്ട്‌സ്‌പോട്ട് മേഖലകളിലെ കടകള്‍ക്കും ഈ ഇളവുകള്‍ ബാധകമല്ല. കടകളില്‍ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, തുടങ്ങിയ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് മന്ത്രാലയം ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 'നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടകളും, പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. അവ തുറക്കാന്‍ അനുമതിയില്ല.
നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന കോര്‍പറേഷന്‍ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാല്‍ കമ്ബോളങ്ങള്‍ക്കും മള്‍ട്ടി ബ്രാന്‍ഡ് സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്കും പ്രവര്‍ത്തനാനുമതി ഇല്ല. മുനിസിപ്പാലിറ്റികള്‍ നിര്‍ദേശിക്കുന്ന സമയക്രമം കര്‍ശനമായി പാലിക്കണം.
കേന്ദ്ര വിജ്ഞാപനം അതേപടി നടപ്പാക്കും
കേന്ദ്ര വിജ്ഞാപനം അതേപടി നടപ്പാക്കുമെന്നും കേരളത്തിലെ പഞ്ചായത്തുകളില്‍ കൂടുതല്‍ കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കാമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. ജ്വല്ലറികള്‍ക്ക് തുറക്കാന്‍ കഴിയില്ലെന്നും ഹോട്‌സ്‌പോട്ടിനും റെഡ്‌സോണിനും ഇളവില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഷോപ്‌സ്, എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരമുള്ള കടകള്‍ക്കാണ് അനുമതിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
വര്‍ക്ഷോപ്പുകള്‍ (വ്യാഴം, ഞായര്‍), കണ്ണടക്കടകള്‍ (തിങ്കള്‍), എസി വില്‍ക്കുന്ന കടകള്‍ തുടങ്ങിയവ തുറക്കുന്നതിന് 11ലെ ഉത്തരവിലുള്ള അനുമതി പുതിയ ഉത്തരവില്‍ ഇല്ല. പുതിയ ഉത്തരവില്‍ എസി വില്‍പനയെക്കുറിച്ചു പറയുന്നില്ലെങ്കിലും ഫാന്‍ വില്‍ക്കാന്‍ അനുമതിയുണ്ട്.
ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ റിപ്പയറിങ് കടകള്‍ തിങ്കളും മൊബൈല്‍ ചാര്‍ജിങ് കടകള്‍, കംപ്യൂട്ടര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവ ഞായറും തുറക്കാന്‍ 11ലെ ഉത്തരവില്‍ അനുവദിച്ചിരുന്നു. ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങളും യന്ത്രങ്ങളും നന്നാക്കുന്ന കടകള്‍ തുറക്കാമെന്നു മാത്രമാണു പുതിയ ഉത്തരവില്‍ പറയുന്നത്. വിശദാംശങ്ങളോ തുറക്കാവുന്ന ദിവസങ്ങളോ ഇല്ല. ഒറ്റ, ഇരട്ട അക്ക നമ്ബര്‍ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണത്തില്‍ നിന്ന് ഇലക്‌ട്രിക് വാഹനങ്ങളെ ഒഴിവാക്കി.
English Summary: new relaxations in lockdown by central govt
Share your comments