1. News

തേനിൽ മായം ചേർത്തിട്ടുണ്ടോ എന്നറിയാൻ FSSAI നിർദ്ദേശിച്ച ലളിതമായ പരിശോധന പരീക്ഷിക്കുക

ചില പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളായ പതഞ്ജലി, ഡാബർ എന്നിവ വിൽക്കുന്ന തേനിൽ മായം ചേർക്കുന്നതായി Centre for Science and Environment (CSE) അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. CSE യുടെ അഭിപ്രായത്തിൽ ഈ പേരുകേട്ട ബ്രാൻഡുകൾ ചൈനീസ് പഞ്ചസാര സിറപ്പാണ് തേനിൽ ചേർക്കാൻ ഉപയോഗിക്കുന്നത്.

Meera Sandeep
Honey
Honey

ചില പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളായ പതഞ്ജലി, ഡാബർ എന്നിവ വിൽക്കുന്ന തേനിൽ മായം ചേർക്കുന്നതായി Centre for Science and Environment (CSE) അന്വേഷണ റിപ്പോർട്ട്  വെളിപ്പെടുത്തിയിരുന്നു. CSE യുടെ അഭിപ്രായത്തിൽ ഈ പേരുകേട്ട ബ്രാൻഡുകൾ ചൈനീസ് പഞ്ചസാര സിറപ്പാണ് തേനിൽ ചേർക്കാൻ ഉപയോഗിക്കുന്നത്.

ആരോഗ്യഗുണങ്ങൾക്കും പോഷകങ്ങൾക്കും പേരുകേട്ടതാണ് തേൻ. തേനിൽ ധാരാളം Anti-oxidant കളും Anti-bacterial ഗുണങ്ങളും അടങ്ങിയിരിക്കുന്നു, ഇതിൽ കൊഴുപ്പുകളും കൊളസ്ട്രോളും അശേഷം അടങ്ങിയിട്ടില്ല.  നേരെമറിച്ച്, മായം ചേർത്ത തേൻ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇത് അമിതവണ്ണത്തെ പ്രേരിപ്പിക്കുകയോ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയോ ചെയ്യുമെന്ന് ഗവേഷണ റിപ്പോർട്ടുകൾ പറയുന്നു.

ശുദ്ധമായ തേനും, മായം ചേർത്ത തേനും തമ്മിൽ എങ്ങനെ തെറിച്ചറിയാമെന്നതിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

Food Safety and Standard Authority of India (FSSAI) നിർദ്ദേശിച്ച ഈ ലളിതമായ ഹോം ടെസ്റ്റ് എങ്ങനെ ചെയ്യാമെന്ന് നോക്കാം:

* ഒരു ഗ്ലാസിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക.

* ഇതിലേക്ക് കുറച്ച് തേൻ തുള്ളികൾ ചേർക്കുക.

* തേൻ പൂർണ്ണമായും അടിയിൽ സ്ഥിരതാമസമാക്കിയാൽ അത് മായം ചേർക്കപ്പെട്ടിട്ടില്ല എന്നും, തേൻ വെള്ളത്തിൽ ചിതറുകയാണെങ്കിൽ, അതിൽ മായം ചേരിത്തിയിരിക്കുന്നു  എന്നുമാണ്.

English Summary: Try the simple test suggested by FSSAI to find out if honey is adulterated

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds