1. News

കാർഷിക സർവകലാശാല രണ്ടിനം നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തു 

കേരള കാർഷിക സർവകലാശാല ഉദ്പാദനക്ഷമതയേറിയ രണ്ടിനം നെല്ലിനങ്ങൾകൂടി വികസിപ്പിച്ചെടുത്തു.

Saritha Bijoy
paddy field
കേരള കാർഷിക സർവകലാശാല ഉദ്പാദനക്ഷമതയേറിയ രണ്ടിനം നെല്ലിനങ്ങൾകൂടി വികസിപ്പിച്ചെടുത്തു. നെൽകൃഷിക്ക് ഹാനികരമായ ബാക്ടീരിയകളെ ചെറുക്കാൻ ശേഷിയുള്ള സാമ്പ മഹാസൂരി നെല്ലിൽനിന്ന് ഉദ്പാദനക്ഷമതയുള്ള രണ്ട് നെല്ലിനങ്ങൾ വികസിപ്പിച്ചു.  എ. ജി .ആർ  2973, എ. ജി .ആർ  5501 എന്നീ ഇനങ്ങളാണ് വികസിപ്പിച്ചത്. കേരളാ കാർഷിക സർവകലാശാലയും കൊച്ചി സൈജിനോം റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി കേരളാ കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച കാർഷിക ജിനോമിക്‌സ് സമ്മേളനത്തിൽ പുതിയ വിത്തിനങ്ങൾ അവതരിപ്പിച്ചു. ആന്ധ്രയിൽ വികസിപ്പിച്ച വിത്തിനമാണ് സാമ്പ മഹാസൂരി. പുതിയ രണ്ടിനകളും ജനിതകആരോഗ്യവും വിത്തുമേന്മയും കൂടിയതാണ്.എ. ജി .ആർ  2973, വലിപ്പമേറിയ നെൽച്ചെടിയാണ് ഉൽപ്പാദനശേഷി 25 ശതമാനത്തോളം കൂടുതലാണ് എ. ജി . ആർ  5501 നേരത്തെ പൂവിടുന്നതും നന്നായി വിളവ് തരുന്നതുമായ ഒരു വിത്തിനമാണ് . ഈ രണ്ടു അരികളിലും 5 തലമുറകളിൽ ഒരേ ജനിതക ഗുണങ്ങൾ സ്ഥിരീകരിക്കപ്പെട്ടു.
English Summary: new varieties of gooseberries developed by Kerala Agriculture University

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds