1.റബ്ബര്‍നടീലില്‍ പരിശീലനം
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍നടീലില്‍ പരിശീലനം നടത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ : റബ്ബര്‍ നടീല്‍വസ്തുക്കള്‍ വിതരണത്തിന്, റബ്ബര്‍ പാലിൻറെ ഉണക്കത്തൂക്ക നിര്‍ണ്ണയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് മാര്‍ച്ച് 28-നാണ് പരിശീലനം. റബ്ബര്‍നടീല്‍, പരിപാലനം, ഇടവിളക്കൃഷി, കളനാശനം എന്നിവ ഉള്‍പെടുന്നതാണ് പരിശീലനപരിപാടി. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന എ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
2.റബ്ബര്‍നഴ്‌സറികളില്‍ നടീല്‍വസ്തുക്കള്‍ വിതരണത്തിന്
റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, 430, 414, 417, 422 എന്നിവയുടെ കപ്പുതൈകള്‍, കൂടത്തൈകള്‍, ഒട്ടുതൈക്കുറ്റികള്‍, ഒട്ടുകമ്പുകള്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്‌സറിയിലോ അപേക്ഷ നല്‍കണം.
ബന്ധപ്പെട്ട വാർത്തകൾ : റബ്ബര്‍ ബോര്‍ഡിന്റെ തീവ്ര പ്രചാരണ പരിപാടിയെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം
അപേക്ഷാഫോറം ബോര്‍ഡിന്റെ ഓഫീസുളില്‍ ലഭ്യമാണ്. കൂടാതെ www.rubberboard.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്്് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2576622 എന്ന ഫോണ്‍ നമ്പരില്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായോ 8848880279 എന്ന ഫോണ്‍ നമ്പരില്‍ സെന്‍ട്രല്‍ നഴ്‌സറിയുമായോ ബന്ധപ്പെടുക.
Share your comments